Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightറെഡ് ലിസ്​റ്റ്​...

റെഡ് ലിസ്​റ്റ്​ രാജ്യങ്ങളുടെ എണ്ണം വിപുലീകരിച്ചു

text_fields
bookmark_border
റെഡ് ലിസ്​റ്റ്​ രാജ്യങ്ങളുടെ എണ്ണം വിപുലീകരിച്ചു
cancel

മനാമ: കോവിഡ്​ വ്യാപനത്തി​െൻറ അടിസ്​ഥാനത്തിൽ റെഡ് ലിസ്​റ്റ്​ രാജ്യങ്ങളുടെ എണ്ണം സിവിൽ ഏവിയേഷൻ അഫയേഴ്​സ്​ വിപുലീകരിച്ചു. 16 രാജ്യങ്ങളെയാണ്​ പുതുതായി ഉൾപ്പെടുത്തിയത്​.

മൊസാംബിക്ക്, മ്യാൻമർ, സിംബാബ്‌വെ, മംഗോളിയ, നമീബിയ, മെക്​സിക്കോ, ടുണീഷ്യ, ഇറാൻ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ഇറാഖ്, ഫിലിപ്പീൻസ്, പനാമ, മലേഷ്യ, ഉഗാണ്ട, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവയാണ്​ പുതുതായി ഉൾപ്പെട്ട രാജ്യങ്ങൾ.

ഇന്ത്യ, പാകിസ്​താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ്​ നേരത്തെ റെഡ്​ ലിസ്​റ്റിൽ ഉൾപ്പെട്ടിരുന്നത്​. ബഹ്​റൈൻ പൗരൻമാർ, ബഹ്​റൈനിൽ റസിഡൻസ്​ വിസയുള്ളവർ എന്നിവർക്ക്​ മാത്രമാണ്​ ഇൗ രാജ്യങ്ങളിൽനിന്ന്​ പ്രവേശനം അനുവദിച്ചിട്ടുള്ളത്​. നേരത്തെ ഏർപ്പെടുത്തിയ എല്ലാ നിബന്ധനകളും തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Red List
News Summary - The number of Red List countries has been expanded
Next Story