Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​ൽ.​എം.​ആ​ർ.​എ​യി​ൽ...

എ​ൽ.​എം.​ആ​ർ.​എ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

text_fields
bookmark_border
എ​ൽ.​എം.​ആ​ർ.​എ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത    വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന
cancel

മ​നാ​മ: ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യു​ടെ (എ​ൽ.​എം.​ആ​ർ.​എ) സ്പെ​ഷ​ലൈ​സ്ഡ് സെ​ന്റ​റു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളി​ൽ​നി​ന്ന് 24,820 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​താ​യി പാ​ർ​ല​മെ​ന്റ​റി ക​മ്മി​റ്റി​ക്ക് ന​ൽ​കി​യ മ​റു​പ​ടി​യി​ൽ എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. ഇ​തി​ൽ 19,442 അ​പേ​ക്ഷ​ക​ൾ അം​ഗീ​ക​രി​ച്ചു. ഈ ​വ​ർ​ഷ​ത്തി​ന്റെ ര​ണ്ടാം പാ​ദ​ത്തി​ൽ അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ട​മു​ണ്ടാ​യി. ആ​ദ്യ പാ​ദ​ത്തി​ൽ 2426 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച​പ്പോ​ൾ ര​ണ്ടാം പാ​ദ​ത്തി​ൽ 22,394 അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ചു. ആ​ദ്യ പാ​ദ​ത്തി​ൽ 375 അ​പേ​ക്ഷ​ക​ൾ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ ര​ണ്ടാം പാ​ദ​ത്തി​ൽ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​വ​യു​ടെ എ​ണ്ണം 19,067 ആ​യി. ബ​ഹ്റൈ​നി​ൽ താ​മ​സി​ക്കു​ക​യും ഫ്ലെ​ക്സി പെ​ർ​മി​റ്റ് കൈ​വ​ശം വെ​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ ക്ര​മ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യം​​വെ​ച്ചാ​ണ് ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ സം​വി​ധാ​നം ആ​രം​ഭി​ച്ച​ത്. ഇ​ത് വി​പ​ണി​യെ സു​സ്ഥി​ര​മാ​ക്കാ​നും അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളു​ടെ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ പ്ര​തി​കൂ​ല ഫ​ല​ങ്ങ​ൾ പ​രി​മി​ത​പ്പെ​ടു​ത്താ​നും സ​ഹാ​യി​ച്ച​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. ഈ ​വ​ർ​ഷ​ത്തി​ന്റെ ആ​ദ്യ പ​കു​തി​യി​ൽ പു​തി​യ തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ളി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യ​താ​യി എ​ൽ.​എം.​ആ​ർ.​എ​യു​ടെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്നു. ഈ ​വ​ർ​ഷം പു​തി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ 90,899 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. 2022 ര​ണ്ടാം പ​കു​തി​യി​ൽ ഇ​ത് 1,14,097 ആ​യി​രു​ന്നു. വീ​ട്ടു​ജോ​ലി​ക്കാ​ർ​ക്കു​ള്ള അ​പേ​ക്ഷ​ക​ളും ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ കു​റ​ഞ്ഞു. 12,294 അ​പേ​ക്ഷ​ക​ളാ​ണ് ല​ഭി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ പ​കു​തി​യി​ൽ ഇ​ത് 17,653 ആ​യി​രു​ന്നു. ഫ്ലെ​ക്സി വി​സ​യി​ലു​ള്ള പ്ര​വാ​സി​ക​ളും സാ​ധു​ത​യു​ള്ള വ​ർ​ക്ക് പെ​ർ​മി​റ്റ് ഇ​ല്ലാ​ത്ത​വ​രും എ​ൽ.​എം.​ആ​ർ.​എ പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. സ​ന്ദ​ർ​ശ​ന വി​സ​യി​ൽ വ​രു​ന്ന​വ​രു​ടെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeesincreasenumberforeignL.M.R.Aem
News Summary - the-number-of-foreign-employees-Increase-in-L.M.R.A
Next Story