വസ്തുതാപരമായ വാർത്തകൾക്ക് പത്രം തന്നെയാണ് ഉത്തമം
text_fieldsഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ വിവരങ്ങൾ വേഗത്തിൽ ലഭിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ, ആ വേഗത്തിൽ നഷ്ടപ്പെടുന്നത് വാർത്തയുടെ കൃത്യതയും വിശ്വാസ്യതയുമാണ്. പത്രവായന ശീലമാക്കുക എന്നതിനർഥം, വ്യാജവാർത്തകളുടെ പ്രളയത്തിൽനിന്ന് വിവേകപൂർവം മാറിനിൽക്കുക എന്നാണ്. രാഷ്ട്രീയം, സാമ്പത്തികം, കല, സാഹിത്യം, കായികം തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ഒരോ അച്ചടിപത്രത്തിലും ലഭ്യമാണ്. ഓരോ വാർത്തക്കും പിന്നിലെ വസ്തുതകളും അതിന്റെ വിശകലനങ്ങളും മനസ്സിലാക്കാൻ പത്രം സഹായിക്കുന്നു.
സമൂഹത്തിന്റെ പുരോഗതിക്ക് സത്യസന്ധമായ വിവരങ്ങൾ അത്യാവശ്യമാണ്. ആധുനികകാലത്തെ വെല്ലുവിളികളെ നേരിടാൻ ഓരോ പൗരനും അറിവുള്ളവനായിരിക്കണം. അതിനുള്ള ഏറ്റവും നല്ല മാർഗം ഒരു ദിനപത്രം മുടങ്ങാതെ വായിക്കുകയാണ്. ഗൾഫ് മേഖലകളിൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലേറെയായി മലയാളി പ്രവാസികൾക്കിടയിൽ ‘ഗൾഫ് മാധ്യമം’ സുപരിചിതമാണ്. പ്രവാസികളുടെ ദൈനംദിന ജീവിത സന്തോഷത്തിലും ദുഃഖത്തിലും ആഘോഷത്തിലും പ്രധാന പങ്ക് ‘ഗൾഫ് മാധ്യമം’ കൃത്യമായി നിർവഹിക്കുന്നുണ്ടെന്ന് കടുത്ത ആശയ അഭിപ്രായവ്യത്യാസം നിലനിർത്തി തന്നെ പറയട്ടെ.
ജനിച്ച നാടിന്റെ ഭാഷയായ മലയാളത്തിൽ അച്ചടിച്ച് വിദേശരാജ്യത്ത് അവരവരുടെ വീട്ടുമറ്റത്ത് എത്തുന്ന മാധ്യമത്തിന്റെ നിലനിൽപ്പ് ആവശ്യമാണ്. ഇന്ത്യക്കാരുടെ കൂട്ടായ്മകളുടെ എണ്ണം പ്രാദേശികമായി പെരുകി വരുന്ന ഈ സമയത്ത് പത്രധർമം എന്ന മൂല്യവും നമ്മുടെ നാടിന്റെ ജനാധിപത്യ അന്തഃസത്തയും ഉയർത്തിപ്പിടിക്കാനും അതിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനും ഗൾഫ് മാധ്യമത്തിന് എന്നും കഴിയണം. പത്രത്തിന്റെ നിലനിൽപ്പ് നമ്മുടെ പ്രവാസികളുടെ കൂടെ ആവശ്യമാണ്. ഈ വർഷത്തെ ‘ഗൾഫ് മാധ്യമം’ സർക്കുലേഷൻ കാമ്പയിന് എന്റെ എല്ലാവിധ ആശംസകളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

