Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.പി.എ പുതിയ ഭരണസമിതി സ്ഥാനമേറ്റു

text_fields
bookmark_border
കെ.പി.എ പുതിയ ഭരണസമിതി സ്ഥാനമേറ്റു
cancel
camera_alt

കെ.പി.എ പുതിയ ഭരണസമിതി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിൽനിന്ന്

മനാമ: ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ സാമൂഹിക-സാംസ്കാരിക സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ സ്ഥാനാരോഹണ ചടങ്ങും, മുന്‍ ഭരണസമിതിക്കുള്ള ആദരവും, ‘വിളക്കുമരം 2026’ സുവനീർ പ്രകാശനവും കെ.സി.എ ഹാളിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. കെ.പി.എ ഫെസ്റ്റ് 2026 എന്ന പേരില്‍ നടന്ന ചടങ്ങിന് ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ മുൻ ചെയർമാനും കെ.പി.എ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ മുഖ്യപ്രഭാഷണം നടത്തി.

സംഘടനയുടെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന ‘വിളക്കുമരം 2026’ എന്ന സുവനീർ എഡിറ്റർ സലീം തയ്യിലും എഡിറ്റോറിയൽ ബോർഡ് അംഗങ്ങളും ചേര്‍ന്ന് കെ.പി.എയുടെ മുതിർന്ന അംഗം റഹീം വാവാകുഞ്ഞിന് കൈമാറി പ്രകാശനം ചെയ്തു.

പുതിയ ഭരണസമിതിക്കുള്ള ബാഡ്ജ് വിതരണം പിവി രാധാകൃഷ്ണപിള്ളയും പ്രിന്‍സ് നടരാജനും ചേര്‍ന്ന് നിര്‍വഹിച്ചു. കെ.ടി സലിം, അസീല്‍ അബ്ദുല്‍റഹ്മാന്‍, റഫീക്ക് അബ്ദുള്ള, ചന്ദ്രബോസ്, റഹിം വാവാകുഞ്ഞു എന്നിവര്‍ മുന്‍ ഭരണസമിതി അംഗങ്ങളെ ആദരിച്ചു.

പുതുതായി ചുമതലയേറ്റ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. തുടർന്ന് കെ.പി.എയുടെ കലാ-സാംസ്കാരിക വിഭാഗങ്ങളുടെ നേതൃത്വത്തിൽ സംഗീത-നൃത്ത പരിപാടികൾ അരങ്ങേറി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The new governing body of KPA has assumed office.
Next Story