Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightക​ണ്ണൂ​ർ...

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം; എം.​പി​ക്ക് പ്ര​തി​ഭ നി​വേ​ദ​നം ന​ൽ​കി

text_fields
bookmark_border
kannur airport
cancel
camera_alt

പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ സു​ബൈ​ർ ക​ണ്ണൂ​ർ

രാ​ജ്യ​സ​ഭ എം.​പി ഡോ: ​വി. ശി​വ​ദാ​സ​ന് നി​വേ​ദ​നം ന​ൽ​കു​ന്നു

മ​നാ​മ: ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് യാ​ത്ര​ക്ക് ആ​ശ്വാ​സ​മാ​കേ​ണ്ട ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തോ​ടു​ള്ള കേ​ന്ദ്ര അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കാ​ൻ നി​വേ​ദ​നം ന​ൽ​കി ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ. പ്ര​തി​ഭ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​വും ലോ​ക കേ​ര​ള സ​ഭാം​ഗ​വു​മാ​യ സു​ബൈ​ർ ക​ണ്ണൂ​ർ രാ​ജ്യ​സ​ഭ എം​പി ഡോ: ​വി. ശി​വ​ദാ​സ​നാ​ണ് നി​വേ​ദ​നം കൈ​മാ​റി​യ​ത്.

മ​ല​ബാ​ർ മേ​ഖ​ല​യി​ലെ​യും, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്ര​യി​ക്കാ​ൻ സാ​ധി​ക്കു​ന്ന ഒ​രു​മ​ണി​ക്കൂ​റി​ൽ ര​ണ്ടാ​യി​രം യാ​ത്ര​ക്കാ​രെ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ക​ഴി​യു​ന്ന മെ​ച്ച​പ്പെ​ട്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ള്ള വി​മാ​ന​ത്താ​വ​ള​മാ​ണ് വി​ദേ​ശ വി​മാ​ന സ​ർ​വി​സി​നു​ള്ള പോ​യ​ന്റ് ഓ​ഫ് കോ​ൾ പ​ദ​വി ന​ൽ​കാ​ത്ത കേ​ന്ദ്ര സ​മീ​പ​നം മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.

ഇ​തി​ൽ അ​ടി​യ​ന്ത​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യി പ്ര​വാ​സി​ക​ളു​ടെ യാ​ത്ര​ക്ലേ​ശ​ത്തി​ന് പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് ബ​ഹ്‌​റൈ​ൻ പ്ര​തി​ഭ അ​ഭ്യ​ർ​ഥി​ച്ചു. അ​ഴീ​ക്കോ​ട് എം.​എ​ൽ.​എ കെ.​വി. സു​മേ​ഷ്, അ​ഴീ​ക്കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​അ​ജീ​ഷ്, പ്ര​തി​ഭ മു​ൻ ര​ക്ഷാ​ധി​കാ​രി സ​മി​തി​അം​ഗം എ​ൻ. ഗോ​വി​ന്ദ​ൻ തു​ട​ങ്ങി ത​ദ്ദേ​ശ ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു പ്ര​വ​ർ​ത്ത​ക​രും ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur airportnotice
News Summary - The neglect of Kannur airport must end-Pratibha give notice to MP
Next Story