Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസികളുടെ ആവശ്യം കൂടി പരിഗണിക്കണം

text_fields
bookmark_border
സുനിൽ തോമസ്, റാന്നി
madhyamam inbox
cancel

പശ്ചിമേഷ്യ സംഘർഷ സമാന സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ യാത്രക്കാർക്ക് അടിയന്തരഘട്ടത്തിൽ താങ്ങാവുന്ന നിരക്കിൽ യാത്രാ സംവിധാനം ഏർപ്പെടുത്താൻ ശ്രമിക്കുന്നതിന് പകരം ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിനുള്ള നിയന്ത്രണം എടുത്തു കളയുന്നത് ഈ അവസരത്തിൽ പുനർ ചിന്തിക്കേണ്ടതാണ്. മതിയായ യാത്രാ സംവിധാനങ്ങൾ ഏർപ്പെടുത്താനും യാത്ര നിരക്ക് നിയന്ത്രിക്കാനും മുൻകൈ എടുക്കുന്നതിന് പകരം നിലവിലെ നിയന്ത്രണം നീക്കിയത് "എരിതീയിൽ എണ്ണയൊഴിക്കുന്നതിനു" സമാനമാണ്. ഇത് മൂലം യാത്രാ നിരക്കിൽ വലിയ വർധനവാണ് നേരിടാൻ പോകുന്നത്.

പ്രവാസി യാത്രക്കാരെയും ബാധിക്കുന്ന ഈ തീരുമാനം ആഭ്യന്തര അന്താരാഷ്ട്ര രംഗത്ത് ഒരുപോലെ ഇരുട്ടടിയാണ്. ബഹ്റൈൻ അടക്കം നേരിട്ട് കേരളത്തിലേക്ക് വിമാന സർവീസ് ലഭിക്കാത്ത സാഹചര്യത്തിൽ വീണ്ടും ആഭ്യന്തര സർവീസിനെ ആശ്രയിക്കേണ്ട ഗതികേടിന് പരിഹാരം കാണേണ്ടതുണ്ട്. സംഘടനകൾ ഏർപ്പെടുത്തുന്ന ചാർട്ടർ ഫ്ലൈറ്റ് എന്ന താൽക്കാലിക പരിഹാരത്തിനപ്പുറം കേരളത്തിലേക്ക് നേരിട്ട് ദമാമിൽ നിന്നും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലേക്ക് ഏർപ്പെടുത്തിയത് പോലെ സർവീസ് നടത്താൻ പൊതുപ്രവർത്തകർ മുന്നോട്ട് വരണം. തെരഞ്ഞെടുപ്പ് തിരക്കിൽ പെട്ടു പോയ നേതാക്കൾ ഗ്യാസ് ലഭ്യതക്കുറവ് ഉൾപ്പെടെ ചർച്ച ചെയ്യുമ്പോൾ പ്രവാസികളുടെ ഇത്തരം ആവശ്യം കൂടി പരിഗണിക്കേണ്ടതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The needs of expatriates should also be considered
Next Story