'നീറ്റ്' റാങ്ക് ജേതാവ് ആയിഷയെ ആദരിച്ചു
text_fieldsആയിഷയെ ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഭാരവാഹികൾ ആദരിക്കുന്നു
മനാമ: ഓള് ഇന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 12ാം റാങ്കും കേരളത്തില്‍ ഒന്നാംറാങ്കും ദേശീയതലത്തിൽ ഒ.ബി.സി വിഭാഗത്തില്‍ രണ്ടാം റാങ്കും നേടി നാടിെൻറ അഭിമാനമായി മാറിയ ആയിഷയെ ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി ഭാരവാഹികൾ ആദരിച്ചു. ഈ ചരിത്ര മുഹൂർത്തത്തിൽ കെ.എം.സി.സിക്ക് അഭിമാനമുണ്ടെന്ന് മൊമെേൻറാ നൽകി ബഹ്റൈൻ കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡൻറ് ഫൈസൽ കോട്ടപ്പള്ളി പറഞ്ഞു.
ചടങ്ങിൽ ജില്ല വൈസ് പ്രസിഡൻറ് വി.പി. ഇബ്രാഹിം കുട്ടി, മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി, യൂസഫ് കൊയിലാണ്ടി, ടി.പി. മുഹമ്മദലി, ബഹ്റൈൻ കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രസിഡൻറ് അഷ്റഫ് കാട്ടിൽപീടിക, വൈസ് പ്രസിഡൻറ് ആരണ്യ അബൂബക്കർ ഹാജി, സെക്രട്ടറി ഒ.കെ. ഫസ്ലു, കുറ്റ്യാടി മണ്ഡലം സെക്രട്ടറി കാസിം കോട്ടപ്പള്ളി, ഒ.കെ. സലിം, ടി.കെ. നാസർ, അബ്ദുൽ റസാഖ്, സിദ്ദീഖ് കൂട്ടുമുഖം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

