മീന്‍ പിടിത്തക്കാരെ കൊലപ്പെടുത്തിയ കേസ് തെളിവെടുപ്പ് പൂര്‍ത്തിയായി
text_fieldsമനാമ: ബഹ്റൈനില്‍ നിന്നുള്ള മീന്‍ പിടിത്തക്കാരെ ഖത്തര്‍ കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായതായി പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളില്‍നിന്നാണ് തെളിവെടുപ്പ് നടത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ട് ഖത്തര്‍ സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന പേരില്‍ കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ ആക്രമിക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ബാക്കിയുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മനഃപൂര്‍വമുള്ള കൊലപാതകമാണെന്നും അതിനാല്‍ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതോടൊപ്പം കൊലക്കുറ്റം ചുമത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ക്ക് ഖത്തര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നു. സമുദ്രാതിര്‍ത്തി ലംഘിച്ചതിനാല്‍ ബോട്ട് തടഞ്ഞുവെച്ചതായി ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ക്ക് ഖത്തര്‍ കോസ്റ്റ് ഗാര്‍ഡ് വിവരം നല്‍കിയിരുന്നു.
ഖത്തര്‍ കോസ്റ്റ് ഗാര്‍ഡിെൻറ സുരക്ഷാ ബോട്ടും മീന്‍പിടിത്തക്കാരുടെ ബോട്ടും കൂട്ടിയിടിച്ച് മറിഞ്ഞതായാണ് അവര്‍ നല്കിയ വിശദീകരണം.
ഇതുമായി ബന്ധപ്പെട്ട തെളിവുകളും സമുദ്രാതിര്‍ത്തി സംബന്ധിച്ച വിശദീകരണങ്ങളും ഖത്തര്‍ അധികൃതര്‍ക്ക് നല്‍കുന്നതിനുള്ള നടപടി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചിരുന്നു. എന്നാല്‍, ബോട്ടിലുണ്ടായിരുന്നവരെ അപായപ്പെടുത്താനുദ്ദേശിച്ച് മനഃപൂര്‍വമാണ് കൂട്ടിയിടിയുണ്ടാക്കിയതെന്ന് മരണപ്പെട്ടയാളുടെ ബന്ധുക്കള്‍ മൊഴി നല്കി. തങ്ങളെ രക്ഷിക്കണമെന്ന് അപേക്ഷിച്ചിട്ടും ഖത്തര്‍ അധികൃതര്‍ അതിനു സന്നദ്ധമായില്ലെന്ന് പരിക്കേറ്റ മീന്‍പിടിത്തക്കാര്‍ പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്തതായും ആരോപിച്ചു.
സിവില്‍ കോടതി പുറപ്പെടുവിച്ച വിധിന്യായത്തിെൻറ പകര്‍പ്പ് ഖത്തര്‍ അധികൃതര്‍ക്ക് കൈമാറാനും മീന്പിടിത്തക്കാരെൻറ മരണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടിക്രമങ്ങളെക്കുറിച്ച് വിശദീകരണം ആവശ്യപ്പെടാനും പബ്ലിക് പ്രോസിക്യൂഷന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

