ഹമദ് രാജാവിനുള്ള വത്തിക്കാൻ പോപ്പിന്റെ സന്ദേശം മന്ത്രി ഏറ്റുവാങ്ങി
text_fieldsരാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കുള്ള വത്തിക്കാനിലെ പോപ് ഫ്രാൻസിസ് രണ്ടാമന്റെ സന്ദേശം വിദേശകാര്യ
മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഏറ്റുവാങ്ങുന്നു
മനാമ: രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കുള്ള വത്തിക്കാനിലെ പോപ് ഫ്രാൻസിസ് രണ്ടാമന്റെ സന്ദേശം വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി ഏറ്റുവാങ്ങി. ബഹ്റൈനിലെത്തിയ വത്തിക്കാനിലെ ദൂതൻ മെത്രാൻ യൂജിൻ മാർട്ടിനിൽ നിന്നുമാണ് മന്ത്രി കത്ത് സ്വീകരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന സന്ദേശമാണ് കത്തിലുള്ളത്. ബഹ്റൈനും റോമും തമ്മിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിനും സമാധാന മാർഗത്തിൽ മുന്നോട്ടുപോകുന്നതിനുമുള്ള ആശയങ്ങൾ ഇരുപേരും പങ്കുവെച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

