ബെല്ജിയം ബഹ്റൈന് എംബസി വിദേശകാര്യ മന്ത്രി സന്ദര്ശിച്ചു
text_fieldsബെല്ജിയത്തിലെ ബഹ്റൈന് എംബസി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന് റാഷിദ് അല് സയാനി
സന്ദര്ശിച്ചപ്പോൾ
മനാമ: ബെല്ജിയത്തിലെ ബഹ്റൈന് എംബസി വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന് റാഷിദ് അല് സയാനി സന്ദര്ശിച്ചു. ബ്രസല്സ് സന്ദര്ശനത്തിനിടയിലായിരുന്നു എംബസിയില് മന്ത്രിയും സംഘവുമെത്തിയത്. ബെല്ജിയം ബഹ്റൈന് അംബാസഡര് ഡോ. ബഹിയ ജവാദ് അല് ജിഷിയുടെ നേതൃത്വത്തില് മന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. എംബസി സൗകര്യങ്ങളും പ്രവര്ത്തനങ്ങളും ചോദിച്ചറിഞ്ഞ മന്ത്രി നയതന്ത്ര മേഖലയിലെ മുഴുവന് പ്രവര്ത്തനങ്ങള്ക്കും നന്ദി അറിയിച്ചു. മന്ത്രിയോടൊപ്പം അണ്ടര് സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിന് അഹ്മദ് ആല് ഖലീഫയും പ്രതിനിധി സംഘവും അനുഗമിച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

