Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിപണികളിലെ നിലവിലെ...

വിപണികളിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ നേരിട്ട് സന്ദർശനം നടത്തി മന്ത്രി

text_fields
bookmark_border
വിപണികളിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ നേരിട്ട് സന്ദർശനം നടത്തി മന്ത്രി
cancel
camera_alt

വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു പരിശോധനക്കിടെ

മനാമ: രാജ്യത്തെ വിപണികളിലെ നിലവിലെ സാഹചര്യം വിലയിരുത്തുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ ആദിൽ ഫഖ്റു വിവിധ വിപണികളിലും വെയർഹൗസുകളിലും നേരിട്ട് സന്ദർശനം നടത്തി.

ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുമായി സഹകരിച്ചാണ് മന്ത്രി പരിശോധനകൾ നടത്തിയത്. വിപണികളിൽ അവശ്യസാധനങ്ങൾ ആവശ്യത്തിന് ലഭ്യമാണെന്നും വിതരണ ശൃംഖലകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ സ്ഥിരീകരിച്ചു.

വിപണിയിൽ അനാവശ്യമായ വിലക്കയറ്റം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വിലനിലവാരം സ്ഥിരമായി തുടരുന്നുവെന്നും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കർശനമായ നിരീക്ഷണവും പരിശോധനകളും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

സാധനങ്ങൾ പൂഴ്ത്തിവെക്കുകയോ അമിതവില ഈടാക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടികളും സ്വീകരിക്കും. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ആവശ്യമായ ഭക്ഷ്യസാധനങ്ങളുടെ കരുതലുണ്ടെന്നും മന്ത്രാലയം ഉറപ്പുനൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - The Minister made a direct visit to assess the current situation in the markets
Next Story