ഖുർആൻ മത്സരത്തിൽ പങ്കെടുത്തവരെ മന്ത്രി ആദരിച്ചു
text_fieldsമനാമ: ഖുർആൻ മുഴുവൻ മനപ്പാഠമാക്കി വിവിധ മത്സരങ്ങളിൽ പങ്കെടുത്തവരെ നീതിന്യായ, ഇസ്ലാമിക കാര്യ, ഔഖാഫ് മന്ത്രി നവാഫ് ബിൻ മുഹമ്മദ് അൽ മുആവദ ആദരിച്ചു. അന്താരാഷ്ട്രതലത്തിൽ നടന്ന മത്സരങ്ങളിൽ ശക്തമായ മത്സരം കാഴ്ചവെക്കാനായത് നേട്ടമാണെന്ന് മന്ത്രി വിലയിരുത്തുകയും ബഹ്റൈനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ അബ്ദുറഹ്മാൻ ബദീഅ് അടക്കമുള്ളവരെ അദ്ദേഹം ആദരിച്ചു. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന മത്സരങ്ങളിൽ കൂടുതൽ ശക്തമായ പങ്കാളിത്തത്തിന് മന്ത്രാലയം ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
