മീലാദ് കാമ്പയിൻ സമാപനം പ്രൗഢമായി
text_fieldsസമസ്ത മീലാദ് കാമ്പയിൻ സമാപനപരിപാടിയിൽ നിന്ന്
മനാമ: ‘സ്നേഹ പ്രവാചകരുടെ (സ്വ) ഒന്നര സഹസ്രാബ്ദം’ എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ മനാമ ഏരിയ മർക്കസ് ഇർശാദുൽ മുസ്ലിമീൻ കമ്മിറ്റിയുടെ കീഴിൽ ഒന്നരമാസമായി നടന്നുവരുന്ന മീലാദ് കാമ്പയിൻ 2025 ന്റെയും ഇലൽ ഹബീബ് (സ്വ)-റബീഅ് ഫെസ്റ്റ് 2025ന്റെയും സമാപനം മനാമ പാകിസ്താൻ ക്ലബ് ഗ്രൗണ്ടിലെ പ്രൗഢമായ സദസ്സിൽ നടന്നു. വർണശമ്പളമായ നബിദിനറാലിക്കുശേഷം സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫക്റുദ്ദീൻ പൂക്കോയ തങ്ങൾ പതാക ഉയർത്തി സംഗമത്തിന് തുടക്കം കുറിച്ചു.
രാത്രി എട്ടിന് നടന്ന പൊതുസമ്മേളനത്തിൽ ബഹ്റൈൻ പാർലമെൻറ് ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് അബ്ദുൽ വാഹിദ് അൽ കറാത്ത ഉദ്ഘാടനം നിർവഹിച്ചു. എം.പി മുഹമ്മദ് ഹുസൈൻ ജനാഹി, ക്യാപിറ്റൽ കമ്യുണിറ്റി സെൻറർ അഡ്വൈസറി കമ്മിറ്റി മെംബർമാരായ താരീഖ് ഫഹദ് അൽ വത്തൻ, ജാസിം സപ്ത്, അഹ്മദ് ഇബ്രാഹിം അൽ ശൈഖ്, ഉസാമ ഇസ്മാഈൽ നുഹാം തുടങ്ങിയ അറബി പ്രമുഖരും സമസ്ത ബഹ്റൈൻ കേന്ദ്ര-ഏരിയ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും ബഹ്റൈനിലെ സാമൂഹികരാഷ്ട്രീയരംഗത്തെ പ്രമുഖരും പങ്കെടുത്തു.
2026 ഫെബ്രുവരിയിൽ കാസർകോട് കുനിയയിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷിക പ്രചാരണ സംഗമവേദി കൂടെയായി മാറി സമാപനസംഗമം.
നൂറാം വാർഷിക സമ്മേളന പ്രതിനിധി സംഗമത്തിലെ 33313 പ്രതിനിധികളുടെ ബഹ്റൈൻ തല രജിസ്ട്രേഷൻ സിറാജ് പുളിയാവ് സമസ്ത ബഹ്റൈൻ വർക്കിങ് പ്രസിഡന്റ് വി.കെ. കുഞ്ഞഹമ്മദ് ഹാജിക്ക് കൈമാറി തുടക്കം കുറിച്ചു.
സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡ് 2025 പൊതുപരീക്ഷയിൽ ബഹ്റൈൻ റേഞ്ചിൽ ടോപ്പ് പ്ലസ് നേടിയ റിസ ഫാത്തിമ എന്ന വിദ്യാർഥിക്ക് ഗോൾഡ് മെഡൽ നൽകി ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

