
ബഹ്റൈനിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ
text_fieldsമനാമ: ബഹ്റൈനിൽ പുറംജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചസമയത്ത് ഏർപ്പെടുത്തുന്ന ജോലി വിലക്ക് ഈ വർഷം മുതൽ കൂടുതൽ ദിവസങ്ങളിലേക്ക് നീട്ടി. മുൻവർഷങ്ങളിലെ അനുഭവങ്ങളും റിപ്പോർട്ടുകളും പരിഗണിച്ചാണ് മന്ത്രിസഭയുടെ പുതിയ തീരുമാനം.
പുതുക്കിയ തീരുമാനപ്രകാരം ഈ വർഷം ജൂൺ 15 മുതൽ ആഗസ്റ്റ് 31 വരെ രണ്ടര മാസക്കാലമാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുണ്ടാകുക. നേരിട്ടുള്ള സൂര്യപ്രകാശമേൽക്കുന്ന സ്ഥലങ്ങളിലും തുറസ്സായ ഇടങ്ങളിലും ഉച്ചസമയത്ത് ജോലി ചെയ്യുന്നത് ഈ കാലയളവിൽ കർശനമായി നിരോധിച്ചു. മുൻവർഷങ്ങളിൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായിരുന്ന നിരോധനം ഇത്തവണ ജൂൺ പകുതിയോടെ തന്നെ ആരംഭിക്കും.
കഠിനമായ ചൂടിൽ നിന്നുള്ള ആരോഗ്യപ്രശ്നങ്ങളും സൂര്യാഘാതവും ഒഴിവാക്കി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് മന്ത്രിസഭ നിർദ്ദേശം നൽകി.
കഴിഞ്ഞ വർഷങ്ങളിലെ വിജയകരമായ നടത്തിപ്പ് വിലയിരുത്തിയ ശേഷമാണ്, കൂടുതൽ തൊഴിലാളികൾക്ക് ഗുണകരമാകുന്ന രീതിയിൽ ഈ മാറ്റം കൊണ്ടുവന്നതെന്ന് മന്ത്രിസഭ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
