Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് മെഡിക്കൽ ഫോറം ചുമതലയേറ്റു

text_fields
bookmark_border
വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് മെഡിക്കൽ ഫോറം ചുമതലയേറ്റു
cancel
camera_alt

വേൾഡ് മലയാളീ കൗൺസിൽ മെഡിക്കൽ ഫോറം പുതിയ ഭാരവാഹികൾ

മനാമ: വേൾഡ് മലയാളീ കൗൺസിൽ ബഹ്‌റൈൻ പ്രൊവിൻസ് മെഡിക്കൽ ഫോറം പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം കെ.സി.എ ഹാളിൽ നടന്നു. പ്രൊവിൻസ് പ്രസിഡന്റ് ബാബു തങ്ങളത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് അഡ്വൈസറും, ഡബ്ല്യു.എം.സി ബഹ്‌റൈൻ പ്രൊവിൻസ് മെഡിക്കൽ ഫോറം പേട്രണുമായ ഡോ. ബാബു രാമചന്ദ്രൻ പുതിയ ഭാരവാഹികളെ ബാഡ്ജ് അണിയിച്ച് സ്ഥാനാരോഹണം നടത്തി.

ഇന്ത്യൻ ലേഡീസ് അസോസിയേഷൻ പ്രസിഡന്‍റ് സ്മിത ജെൻസൺ, സേക്രട്ട് ഹാർട്ട് ചർച്ച് അസിസ്റ്റന്റ് വികാരി റെവ. ഫാ. ജേക്കബ് കല്ലുവിള പ്രൊവിൻസ് ചെയർമാൻ രഘു പ്രകാശൻ, ഗ്ലോബൽ അഡ്വൈസറി ചെയർമാനും കെ.സി.എ പ്രസിഡന്‍റുമായ ജെയിംസ് ജോൺ, മിഡിൽ ഈസ്റ്റ് റീജിയൺ വൈസ് പ്രസിഡന്‍റ് എബ്രഹാം സാമുവൽ, തോമസ് വൈദ്യൻ, അമൽദേവ്, രാജീവ് വർമ്മ, സ്നേഹ ഷിജിത്, അമിസൺ ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ചു.

മെഡിക്കൽ ഫോറം പ്രസിഡന്‍റ് ഡോ. ഡെസ്മണ്ട് ഗോമസ് മറുപടി പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ഉഷ സുരേഷ് സ്വാഗതവും ട്രഷറർ വിജേഷ് കൊണ്ടേടത്ത് നന്ദിയും പ്രകാശിപ്പിച്ചു.

ഡോ. ഡെസ്മണ്ട് ജോൺ ഗോമെസ് (പ്രസിഡന്റ്‌ ), റെയ്ച്ചൽ അമിസൺ (ജനറൽ സെക്രട്ടറി), എലിസബത് ഫിലിപ്പ് (വൈസ് പ്രസിഡന്റ്‌), ഡോ. രസ്ന സുജിത് (വൈസ് പ്രസിഡന്റ്‌), ഡോ. പ്രിൻസ് പാപ്പച്ചൻ, ഡോ. എലിസബത് പ്രിൻസ്, ലിൻസി മാത്യു, അനിഷ ബാബു (ഇ.സി മെമ്പർ) എന്നിവരാണ് ചുമതലയേറ്റത്. വുമൺസ് ഫോറം സെക്രട്ടറി സ്വാതി പ്രമോദ്, പ്രൊവിൻസ് വൈസ് ചെയർമാൻ ഹരീഷ് നായർ എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Medical Forum of the World Malayalee Council (Bahrain Province) has assumed office
Next Story