ചികിത്സാസഹായം കൈമാറി
text_fieldsകേരള ഗാലക്സി വേൾഡ് ഗ്രൂപ് നൽകുന്ന ചികിത്സാസഹായം ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഗഫൂർ മയ്യന്നൂരിന് കൈമാറുന്നു
മനാമ: പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് അലനല്ലൂരിലെ റഫീഖിന് കേരള ഗാലക്സി വേൾഡ് ഗ്രൂപ് നൽകുന്ന ചികിത്സാസഹായം ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഗഫൂർ മയ്യന്നൂരിന് കൈമാറി.
കേരള ഗാലക്സി വേൾഡ് ഗ്രൂപ് കഴിഞ്ഞ നാലു വർഷമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതിൽ സന്തോഷമുണ്ടെന്ന് ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. ബി.എം.സിയിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി വിജയൻ കരുമല, കോഓഡിനേറ്റർ വിനോദ് അരൂർ, എക്സിക്യൂട്ടിവ് മെംബർമാരായ സത്യൻ പേരാമ്പ്ര, സിബി കുര്യൻ തോമസ് എന്നിവർ പങ്കെടുത്തു. ഫണ്ട് സമാഹരണത്തിന് എക്സിക്യൂട്ടിവ് അംഗങ്ങളായ ജിംഷിത്ത് പയ്യോളി, സിദ്ദീഖ് പയ്യോളി, സിബി കുര്യൻ തോമസ്, സാന്ദ്ര എന്നിവർ നേതൃത്വം നൽകി.

