സമസ്ത ബഹ്റൈൻ മനാമ ഏരിയ മൗലിദുന്നബി സംഗമം ശ്രദ്ധേയമായി
text_fieldsമനാമ: ‘സ്നേഹപ്രവാചകരുടെ ഒന്നര സഹസ്രാബ്ദം’ എന്ന പ്രമേയത്തിൽ സമസ്ത ബഹ്റൈൻ മനാമ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മീലാദ് കാമ്പയിൻ 2025ന്റെ ഭാഗമായുള്ള മൗലിദ് മജ്ലിസിന്റെ സമാപനം ‘മൗലിദുന്നബി സംഗമം’ എന്ന പേരിൽ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്നു. റബീഉൽ അവ്വൽ 12ാം രാവിലാണ് സംഗമം സംഘടിപ്പിച്ചത്. ബഹ്റൈനിലെ പ്രമുഖ ഇമാമായ ശൈഖ് സ്വലാഹ് അൽ ജൗദർ, ക്യാപിറ്റൽ ചാരിറ്റി ഫിനാൻഷ്യൽ കൺട്രോളർ ജാസിം അലി സബ്ത്, അഹ്മദ് ഇസ്മാഈൽ നുഹാം, മുഹമ്മദ് ദോസരി, ഇബ്രാഹീം അഹ്മദ് ഹസൻ, ഇസ്മാഈൽ നുഹാം, ഉസാമ ഇസ്മാഈൽ നുഹാം തുടങ്ങിയ സ്വദേശി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ പൂക്കോയ തങ്ങൾ നസ്വീഹത്തിനും ദുആക്കും നേതൃത്വം നൽകി. ആയിരത്തോളം പ്രവാചക സ്നേഹികൾ പങ്കെടുത്ത സംഗമം, പ്രവാചകൻ മുഹമ്മദ് നബിയുടെ മദ്ഹുകൾ പാടിയും പറഞ്ഞും ആത്മീയ അനുഭൂതിയുടെ നിമിഷങ്ങൾ സമ്മാനിച്ചു.
മീലാദ് കാമ്പയിനിന്റെ ഭാഗമായി മദ്റസ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ‘ഇലൽ ഹബീബ്’ റബീഅ് ഫെസ്റ്റ് സെപ്റ്റംബർ 26, 27, ഒക്ടോബർ 3, 4 തീയതികളിൽ മദ്റസ ഹാളിൽ വെച്ച് നടക്കും. മീലാദ് കാമ്പയിൻ സമാപന സംഗമം 2025 ഒക്ടോബർ 10 വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതൽ മനാമ പാകിസ്താൻ ക്ലബിൽ വെച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 35107554, 36537250, 36063412 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

