Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘ദ ​മാ​ർ​ഷ്യ​ൽ...

‘ദ ​മാ​ർ​ഷ്യ​ൽ ആ​ർ​ട്ടി​സ്റ്റി’​ന് ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം

text_fields
bookmark_border
‘ദ ​മാ​ർ​ഷ്യ​ൽ ആ​ർ​ട്ടി​സ്റ്റി’​ന് ആ​വേ​ശ​ക​ര​മാ​യ സ്വീ​ക​ര​ണം
cancel
camera_alt

‘ദ ​മാ​ർ​ഷ്യ​ൽ ആ​ർ​ട്ടി​സ്റ്റ്’ പ്രീ​മി​യ​റി​ൽ​നി​ന്ന്

മ​നാ​മ: കെ.​എ​ച്ച്‌.​കെ മീ​ഡി​യ ഗ്രൂ​പ്പും ബ്രേ​വ് ഫി​ലിം​സും ഒ​ഡീ​സി​യ​സ് എ​ന്റ​ർ​ടൈ​ൻ​മെ​ന്റു​മാ​യി സ​ഹ​ക​രി​ച്ച് പു​റ​ത്തി​റ​ക്കി​യ ആ​ദ്യ സി​നി​മ ‘ദ ​മാ​ർ​ഷ്യ​ൽ ആ​ർ​ട്ടി​സ്റ്റി’​ന്റെ പ്രീ​മി​യ​ർ ജു​ഫ​യ​റി​ൽ ന​ട​ന്നു. ബ​ഹ്‌​റൈ​നി​ൽ രൂ​പ​വ​ത്ക​രി​ച്ച ബ്രേ​വ് കോം​ബാ​റ്റ് ഫെ​ഡ​റേ​ഷ​ന്റെ ഉ​പ​സ്ഥാ​പ​ന​മാ​ണ് ബ്രേ​വ് ഫി​ലിം​സ്.

കെ.​എ​ച്ച്‌.​കെ മീ​ഡി​യ ഗ്രൂ​പ്പി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ്രേ​വ് ഫി​ലിം​സ് സി​നി​മ വ്യ​വ​സാ​യ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ശി​ഷ്ടാ​തി​ഥി​ക​ൾ​ക്ക് പു​റ​മെ മി​ക്സ​ഡ് ആ​യോ​ധ​ന ക​ലാ കാ​യി​ക​താ​ര​ങ്ങ​ൾ, ചാ​മ്പ്യ​ൻ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രീ​മി​യ​ർ കാ​ണാ​നെ​ത്തി​യി​രു​ന്നു.

തം​കീ​ൻ ക്രി​യേ​റ്റി​വ് സെ​ക്‌​ടേ​ഴ്‌​സ് മേ​ധാ​വി ഫൈ​സ​ൽ അ​ൽ അ​ര​യാ​ദ്, ബ​ഹ്‌​റൈ​ൻ എം.​എം.​എ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റും ഏ​ഷ്യ​ൻ എം.​എം.​എ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റു​മാ​യ മു​ഹ​മ്മ​ദ് കാം​ബ​ർ, ലൈ​ഫ് എ​ൻ സ്റ്റൈ​ൽ മാ​ഗ​സി​ൻ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് മ​ൻ​സൂ​ർ, ബ​ഹ്‌​റൈ​ൻ നാ​ഷ​ന​ൽ എം.​എം.​എ ടീം ​മു​ഖ്യ പ​രി​ശീ​ല​ക​നും ബ്രേ​വ് സി.​എ​ഫ് ലോ​ക ചാ​മ്പ്യ​നു​മാ​യ എ​ൽ​ദാ​ർ എ​ൽ​ദാ​റോ​വ്, പ്ര​മു​ഖ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ഷാ​സ് ഖാ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ബ​ഹ്‌​റൈ​നി​ൽ ചി​ത്ര​ത്തി​ന് ല​ഭി​ച്ച സ്വീ​ക​ര​ണ​ത്തി​ൽ ആ​വേ​ശ​ഭ​രി​ത​നാ​യ ഷാ​സ് ഖാ​ൻ, ത​ന്റെ അ​ടു​ത്ത പ്രോ​ജ​ക്‌​ടു​ക​ളി​ലൊ​ന്ന് ബ​ഹ്റൈ​നി​ൽ ചി​ത്രീ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന സൂ​ച​ന ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'The Martial Artist'
News Summary - 'The Martial Artist' Receives Enthusiastic Reception
Next Story