ഇടപ്പാളയം പ്രവാസി കൂട്ടായ്മയുടെ ‘ഓർമയിലെ ഓണം’ മാഗസിൻ പ്രകാശനം ചെയ്തു
text_fields‘ഓർമയിലെ ഓണം’ മാഗസിൻ പ്രകാശനം
മനാമ: ഇടപ്പാളയം ആഗോള പ്രവാസി കൂട്ടായ്മ ബഹ്റൈൻ ചാപ്റ്റർ സാഹിത്യവേദിയുടെ ഓണപ്പതിപ്പായ ‘ഓർമയിലെ ഓണം’ മാഗസിന്റെ പ്രകാശനം എടപ്പാളിൽ നടന്ന പൂരാടവാണിഭം പരിപാടിയിലെ സാംസ്കാരിക സമ്മേളനത്തിൽ വെച്ച് നടന്നു. എം.എൽ.എ ഡോ. കെ.ടി. ജലീൽ, ആലങ്കോട് ലീലാകൃഷ്ണൻ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ, എഴുത്തുകാരൻ റഫീഖ് എടപ്പാൾ എന്നിവർ ചേർന്ന് ഇടപ്പാളയം ബഹ്റൈൻ രക്ഷാധികാരി പാർവതി ടീച്ചറുടെ സാന്നിധ്യത്തിൽ ആണ് മാഗസിൻ പ്രകാശനം നടന്നത്.
പ്രവാസജീവിതത്തിന്റെ തിരക്കിനിടയിലും കലയെയും സാഹിത്യത്തെയും നെഞ്ചേറ്റുന്ന ഒരുകൂട്ടം മനസ്സുകളുടെ ആത്മാർഥമായ പരിശ്രമമാണ് ഈ ഓണപ്പതിപ്പ്. കേവലം ഒരു പ്രസിദ്ധീകരണം എന്നതിലുപരി, വിവിധ രാജ്യങ്ങളിലുള്ള പ്രവാസികൾ തങ്ങളുടെ നാടിന്റെ ഓർമകളും അനുഭവങ്ങളും സർഗാത്മക കഴിവുകളും പങ്കുവെക്കുന്ന ഒരു വേദിയാണിത്.
പ്രമുഖ സാഹിത്യകാരന്മാരായ ആലങ്കോട് ലീലാകൃഷ്ണൻ, റഫീഖ് എടപ്പാൾ തുടങ്ങിയവരുടെ രചനകളും യുവ എഴുത്തുകാരുടെ സൃഷ്ടികളും ഈ മാഗസിനെ സമ്പന്നമാക്കി. കഥകളും കവിതകളും ലേഖനങ്ങളും ഓർമക്കുറിപ്പുകളും ഉൾപ്പെടുത്തിക്കൊണ്ട്, ഓരോരുത്തരുടെയും ഹൃദയത്തിൽ തൊടുന്ന ഒരു കൂട്ടായ്മയുടെ പ്രതീകമായി ഈ മാഗസിൻ മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

