ലോസ്റ്റ് പാരഡൈസ് വീണ്ടും പ്രവർത്തനമാരംഭിച്ചു
text_fieldsലോസ്റ്റ് പാരഡൈസ് ഓഫ് ദിൽമൺ വാട്ടർ പാർക്ക് പ്രവർത്തനം പുനരാരംഭിക്കുന്നതിന്റെ
ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽനിന്ന്
മനാമ: ലോസ്റ്റ് പാരഡൈസ് ഓഫ് ദിൽമൺ വാട്ടർ പാർക്ക് വീണ്ടും പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതദിനാചരണം ഉൾപ്പെടെ വിവിധ പരിപാടികളിൽ കുട്ടികളും കുടുംബങ്ങളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. പാരഡൈസ് എന്റർടെയ്ൻമെന്റ്സ് എന്ന പേരിൽ പുതിയ വിനോദപരിപാടികളും വാട്ടർ പാർക്കിൽ പുതുതായി ആരംഭിച്ചിട്ടുണ്ട്.
രാത്രി ബോട്ടുസവാരി, ഇലക്ട്രിക് ഡാൻസ്, ആക്രോബാറ്റ്സ്, സർക്കസ് തുടങ്ങി വിവിധ വിനോദങ്ങൾ ഉൾപ്പെടുന്നതാണ് ഇത്. 25 ൈസ്ലഡുകളും നീന്തൽക്കുളങ്ങളും കുട്ടികൾക്കുള്ള കളിസ്ഥലവും പാർക്കിൽ ഒരുക്കിയിട്ടുണ്ടെന്ന് സി.ഇ.ഒ ഡോ. എസ ഫഖീഹ് പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുടുംബങ്ങൾക്കും ജന്മദിനാഘോഷങ്ങൾക്കും പ്രത്യേക ഡിസ്കൗണ്ടുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾ www.lpodwaterpark.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

