കളഞ്ഞുകിട്ടിയ പണം തിരിച്ചേൽപിച്ചു; സത്യസന്ധതക്ക് ആദരവ്
text_fieldsമുഹമ്മദ് അഹ്മദ് ഹുസൈൻ ഷംസിനെ മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നാഇ ആദരിക്കുന്നു
മനാമ: വീണുകിട്ടിയ പണം പൊലീസിനെ ഏൽപിച്ച മുഹമ്മദ് അഹ്മദ് ഹുസൈൻ ഷംസിനെ മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നാഇ ആദരിച്ചു. മുഹറഖിലെ റോഡിൽനിന്നാണ് ഇദ്ദേഹത്തിന് പണം ലഭിച്ചത്. ഉടമയെ കണ്ടുപിടിച്ചു നൽകുന്നതിനായി ഉടൻ പൊലീസ് സ്റ്റേഷനിലെത്തി ഇദ്ദേഹം തുക ഏൽപിക്കുകയായിരുന്നു. സത്യസന്ധമായ ഈ പ്രവർത്തനം ഏറെ മാതൃകാപരമാണെന്ന് ഗവർണർ വ്യക്തമാക്കി. സമൂഹത്തിന് ഇത്തരം മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ പ്രചോദനമെന്ന നിലക്കാണ് ആദരവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ മുഹറഖ് ഗവർണറേറ്റ് പൊലീസ് ഡയറക്ടർ ബ്രിഗേഡിയർ സുൽത്താൻ ബിൻ അഹ്മദ് അൽ കഅ്ബിയും സന്നിഹിതനായിരുന്നു.

