വായ്പ പദ്ധതി കാര്യക്ഷമമാക്കണം
text_fieldsസുധീർ തിരുനിലത്ത്
മനാമ: തൊഴിൽ നഷ്ടപ്പെട്ട് കേരളത്തിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ 1000 കോടി രൂപയുടെ വായ്പ പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചത് ആശ്വാസകരമാണെന്ന് പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് പറഞ്ഞു. അതേസമയം, പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാറിെൻറ ഭാഗത്തുനിന്ന് ജാഗ്രതയോടെയുള്ള ഇടപെടൽ ഉണ്ടായില്ലെങ്കിൽ സാധാരണക്കാർക്ക് പ്രയോജനപ്പെടില്ല. ഇപ്പോൾതന്നെ പ്രവാസികൾക്ക് വായ്പ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ നിരവധിയാണ്.
ഇതിന് പരിഹാരമുണ്ടാക്കാൻ സർക്കാറിന് കഴിയണം. പ്രവാസികളുടെ മക്കൾക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിനുള്ള തടസ്സങ്ങളും നീക്കണം.
വിദേശ രാജ്യങ്ങളിൽ മസ്തിഷ്കാഘാതം, ഹൃദയാഘാതം, തളർവാതം, അർബുദം പോലുള്ള മാരകരോഗങ്ങൾക്കടിമപ്പെട്ട് കിടപ്പിലായ രോഗികളിൽ പലരും സാമ്പത്തികമായി ഏറെ പ്രയാസം അനുഭവിക്കുന്നവരാണ്. നാട്ടിൽ ഇവരുടെ സൗജന്യ തുടർചികിത്സക്കുള്ള സംവിധാനം ഒരുക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

