കരൾ മാറ്റിവെക്കണം; സുമനസ്സുകളുടെ സഹായം തേടി ബഹ്റൈൻ പ്രവാസി യുവാവ്
text_fieldsജിനു സാമുവൽ
മനാമ: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സുമനസ്സുകളുടെ സഹായം തേടി ബഹ്റൈൻ പ്രവാസി യുവാവ്. പത്തനംതിട്ട സ്വദേശി ജിനു സാമുവൽ (34) വാണ് ചികിത്സക്ക് പണം കണ്ടെത്താനാകാതെ ദുരിതത്തിലായത്. കഴിഞ്ഞ 15 വർഷമായി ബഹ്റൈനിൽ പ്രവാസിയാണ്.
സിത്രയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ഓഫിസ് അഡ്മിനായി ജോലിചെയ്യുന്നതിനിടെ മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ചികിത്സക്കായി നാട്ടിലേക്കു പോയി. പിന്നീട് ചികിത്സ തുടരുന്നതിനിടെയാണ് രോഗം കരളിനെ ബാധിക്കുന്നത്. തുടർന്ന് വർഷങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അസുഖം ഗുരുതരമായതിനാൽ കരൾ മാറ്റിവെക്കാനാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് നിലവിൽ ചികിത്സ തുടരുന്നത്. ഏകദേശം 30 ലക്ഷത്തോളമാണ് ശസ്ത്രക്രിയക്കായി കണ്ടെത്തേണ്ടത്. ഇതിനോടകം പത്ത് ലക്ഷത്തോളം ചികിത്സക്കായി ചെലവാക്കിയിട്ടുമുണ്ട്.
കരൾ മാറ്റിവെക്കാനും തുടർചികിത്സക്കും സാധിക്കാത്ത വിധം പ്രയാസത്തിലാണ് കുടുംബം. ഭാര്യയടങ്ങുന്ന കുടുംബം പിതാവ് ഓട്ടോ ഓടിച്ചാണ് പുലർത്തുന്നത്. കുടുംബത്തിൽ സമാന ബ്ലഡ് ഗ്രൂപ്പുള്ളവരായി മറ്റാരും ഇല്ലാത്തതും കരൾ ലഭിക്കാനും പ്രയാസപ്പെട്ടിരുന്നു. മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തതിനാൽ ഏത് നിമിഷവും ശസ്ത്രക്രിയക്കായി ഒരുങ്ങേണ്ടിവരുമെന്നാണ് ബന്ധുക്കൾ അറിയിച്ചത്. അക്കൗണ്ട് വിവരങ്ങൾ: പേര്: sanju jinu, അക്കൗണ്ട് നമ്പർ: 16954100002252 Bank : Federal bank IFSC : FDRL0001695 Branch : Manakala, ഫോൺ: 8891901793.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

