പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു
text_fieldsഅൽ ഹിദായ മലയാളം കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ ഉസ്താദ് അബ്ദുൽ ലത്തീഫ് അഹ്മദ് സംസാരിക്കുന്നു
മനാമ: അൽ ഹിദായ മലയാളം കൂട്ടായ്മ 'ഇസ്ലാമിക സംസ്കാരത്തിന്റെ മഹത്ത്വവും സമകാലിക പ്രശ്നങ്ങളും' വിഷയത്തിൽ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. ഹിദ്ദിൽ നടന്ന പരിപാടിയിൽ ഷെമീർ ഫാറൂഖി ആമുഖഭാഷണം നടത്തി. സ്ത്രീകൾ നേരിടുന്ന വിവിധ പ്രയാസങ്ങൾക്കു നേരെയുള്ള സുരക്ഷിതത്വത്തിന്റെ കവചമായാണ് ഇസ്ലാം വിശ്വാസിനികൾക്ക് ശിരോവസ്ത്രം നിയമമാക്കിയതെന്ന് വിഷയാവതരണം നടത്തിയ ഉസ്താദ് അബ്ദുൽ ലത്തീഫ് അഹ്മദ് പറഞ്ഞു. ഇസ്ലാമോഫോബിയയുടെ കണ്ണുകളിലൂടെ അല്ലാതെ നോക്കിയാൽ സ്ത്രീകൾക്ക് അനുഗ്രഹമാണ് ഇസ്ലാമിക വസ്ത്രരീതി എന്നുള്ളത് ഏതൊരാൾക്കും മനസ്സിലാകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. സക്കീർ ഹുസൈൻ സ്വാഗതവും അബ്ദുൽ ഗഫൂർ പാടൂർ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.