‘ദുൽഹിജ്ജ: നാം അറിയേണ്ടത്’ പ്രഭാഷണം ശ്രദ്ധേയമായി
text_fields‘ദുൽഹിജ്ജ: നാം അറിയേണ്ടത്’ പ്രഭാഷണത്തിൽനിന്ന്
മനാമ: പ്രബോധന പ്രവർത്തനങ്ങളുടെ ഭാഗമായി അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാള വിഭാഗം നടത്തിവരുന്ന പ്രഭാഷണ പരിപാടി ‘ദുൽഹിജ്ജ: നാം അറിയേണ്ടത്’ വിശ്വാസികളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. സാദിഖ് ബിൻ യഹ്യ സ്വാഗതം പറഞ്ഞ പരിപാടിയിൽ പുതുതായി എത്തിച്ചേർന്ന സെന്റർ ദാഇ സജ്ജാദ് ബിൻ അബ്ദുറസാഖ് ആമുഖ ഭാഷണം നടത്തി.
ആഗതമായ ദുൽഹജ്ജിലെ ആദ്യ പത്ത് ദിനങ്ങളുടെ ശ്രേഷ്ഠത നാം ഓരോരുത്തരും മനസ്സിലാക്കി സൽക്കർമങ്ങൾ വർധിപ്പിക്കാൻ മുഖ്യ പ്രഭാഷകൻ വസീം അഹ്മദ് അൽ ഹികമി സദസ്സിനെ ഓർമിപ്പിച്ചു. സൂര്യനുദിച്ച ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ദിവസമായ അറഫാ ദിനം ഈ 10 ദിനങ്ങളുടെ ഭാഗമാണെന്നും അന്ന് മക്കയിൽ ഹജ്ജ് കർമം നിർവഹിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് നാം വ്രതം അനുഷ്ഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓർഗനൈസിങ് സെക്രട്ടറി ബിനു ഇസ്മാഈൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

