Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാജാവി​െൻറ ഉത്തരവുകൾ...

രാജാവി​െൻറ ഉത്തരവുകൾ മഹാമാരി നേരിടുന്നതിൽ വഴികാട്ടി –ശൂറ ചെയർമാൻ

text_fields
bookmark_border
രാജാവി​െൻറ ഉത്തരവുകൾ മഹാമാരി നേരിടുന്നതിൽ വഴികാട്ടി –ശൂറ ചെയർമാൻ
cancel

മ​നാ​മ: കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ബ​ഹ്‌​റൈ​നെ അ​ഭി​ന​ന്ദി​ച്ച്​ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ ന​ൽ​കി​യ പെ​രു​ന്നാ​ൾ സ​ന്ദേ​ശ​ത്തി​ൽ അ​ഭി​മാ​നം കൊ​ള്ളു​ന്ന​താ​യി ശൂ​റ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ലി ബി​ൻ സാ​ലി​ഹ് അ​സ്സാ​ലി​ഹ് പ​റ​ഞ്ഞു. കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ളെ​യും രാ​ജാ​വ്​ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു.

ടീം ​ബ​ഹ്‌​റൈ​നി​ലെ എ​ല്ലാ അം​ഗ​ങ്ങ​ളോ​ടും മ​ഹാ​മാ​രി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ സം​ഭാ​വ​ന ന​ൽ​കി​യ മ​റ്റെ​ല്ലാ​വ​രോ​ടു​മു​ള്ള പൗ​ര​ന്മാ​രു​ടെ​യും പ്ര​വാ​സി​ക​ളു​ടെ​യും ന​ന്ദി പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​ണ്​ രാ​ജാ​വി​െൻറ സ​ന്ദേ​ശ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളും വാ​ക്​​സി​നും ന​ൽ​കാ​നു​ള്ള രാ​ജാ​വി​െൻറ നി​ർ​ദേ​ശ​ങ്ങ​ളും ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തി​യ സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കേ​ജും രാ​ജ്യ​ത്തെ കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ക്കാ​ൻ​ സ​ഹാ​യി​ച്ചു.

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​​ലെ സ​ർ​ക്കാ​റി​നും മെ​ഡി​ക്ക​ൽ, ന​ഴ്​​സി​ങ്​ സ്​​റ്റാ​ഫ് ഉ​ൾ​പ്പെ​ടെ മു​ൻ‌​നി​ര പോ​രാ​ളി​ക​ൾ​ക്കും ദേ​ശീ​യ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ കാ​മ്പ​യി​ന്​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും ശൂ​റ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ന​ന്ദി അ​റി​യി​ച്ചു. രാ​ജ​ക​ൽ​പ​ന ന​ട​പ്പാ​ക്കാ​നു​ള്ള ഇ​വ​രു​ടെ പ്ര​തി​ബ​ദ്ധ​ത​യാ​ണ്​ രോ​ഗ​വ്യാ​പ​നം കു​റ​ക്കാ​നും ഗ്രീ​ൻ ലെ​വ​ലി​ലേ​ക്ക്​ എ​ത്താ​നും സ​ഹാ​യി​ച്ച​ത്. ഹ​മ​ദ്​ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി​ക്കും ബ​ഹ്‌​റൈ​ൻ ജ​ന​ത​ക്കും അ​ദ്ദേ​ഹം ഇൗ​ദ്​ ആ​ശം​സ നേ​രു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The King's Orders Guided the Epidemic - Shura Chairman
Next Story