ആഘോഷത്തിൽ ബഹ്റൈൻ ഓറഞ്ചണിഞ്ഞ് രാജ്യം
text_fieldsരാജ്യത്തെ വിവിധ കെട്ടിടങ്ങൾ ഓറഞ്ച് നിറത്തിൽ അലങ്കരിച്ചപ്പോൾ
മനാമ: തുടർച്ചയായി രണ്ടാം തവണയും ഫോർമുല 1 ചാമ്പ്യൻഷിപ് കിരീടം നേടിയ മക്ലാരൻ ടീമിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ബഹ്റൈനിലെ സ്ഥാപനങ്ങളും കെട്ടിടങ്ങളും. ടീമിന്റെ പപ്പായ ലിവറി നിറത്തിൽ ലൈറ്റുകൾ പ്രകാശിപ്പിച്ച് അലങ്കരിച്ചാണ് രാജ്യം ആഹ്ലാദം പ്രകടിപ്പിച്ചത്.
മനാമയിലെ പ്രധാന കെട്ടിടങ്ങളും സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഓറഞ്ചും കറുപ്പും കലർന്ന മക്ലാരന്റെ തനതായ പപ്പായ നിറത്തിലുള്ള ദീപാലങ്കാരം ഒരുക്കിയത് നഗരത്തിന് വർണശോഭ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

