‘ദി കിങ്ഡം ഓഫ് ബഹ്റൈൻ പ്രഖ്യാപനം’ കൈറോയിൽ നടന്നു
text_fieldsകിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ് ഫുൾ കോ എക്സിസ്റ്റൻസിന്റെ ആഭിമുഖ്യത്തിൽ
കൈറോയിൽ നടന്ന സമ്മേളനത്തിൽ പങ്കെടുക്കുന്ന ശൂറ കമ്മിറ്റിയുടെ യുവജനകാര്യ സമിതി
ചെയർപേഴ്സൻ സബീഖ ഖലീഫ ആൽ ഫദല
മനാമ: കിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ് ഫുൾ കോ എക്സിസ്റ്റൻസിന്റെ ആഭിമുഖ്യത്തിൽ ഈജിപ്തിൽ ‘ദി കിങ്ഡം ഓഫ് ബഹ്റൈൻ പ്രഖ്യാപനം’ നടന്നു.ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ലോക സമാധാനത്തിനുള്ള നിർദേശങ്ങൾ അടങ്ങിയതാണ് പ്രഖ്യാപനം.
സമാധാനപരമായ സഹവർത്തിത്വമാണ് കിങ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ് ഫുൾ കോ എക്സിസ്റ്റൻസ് മുന്നോട്ടുവെക്കുന്നത്. മതസ്വാതന്ത്ര്യം, മതാന്തര സംവാദം, സമാധാനപരമായ സഹവർത്തിത്വം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുകയും തീവ്രവാദം, അക്രമം, വിദ്വേഷം എന്നിവക്കെതിരെ പോരാടുകയുമാണ് ലക്ഷ്യം.
അന്താരാഷ്ട്ര സർവകലാശാലകളുമായി സഹകരിച്ച്, സഹിഷ്ണുതയിൽ വിശ്വസിക്കുന്ന യുവതലമുറയെ വാർത്തെടുക്കാനുള്ള നടപടികളും സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നു. കെയ്റോയിൽ നടന്ന ചടങ്ങിൽ ശൂറ കമ്മിറ്റിയുടെ യുവജനകാര്യ സമിതി ചെയർപേഴ്സൻ സബീല ഖലീഫ ആൽ ഫദല സംസാരിച്ചു. അംബാസഡർമാരും നയതന്ത്ര ഉദ്യോഗസ്ഥരുമടക്കം പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

