Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഡൊണാൾഡ് ട്രംപിന്...

ഡൊണാൾഡ് ട്രംപിന് ജന്മദിനാശംസകൾ നേർന്ന് ബഹ്‌റൈൻ രാജാവ്

text_fields
bookmark_border
ഡൊണാൾഡ് ട്രംപിന് ജന്മദിനാശംസകൾ നേർന്ന് ബഹ്‌റൈൻ രാജാവ്
cancel

മനാമ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ജന്മദിനാശംസകൾ നേർന്ന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. അമേരിക്കൻ പ്രസിഡന്റിന് ജന്മദിനാശംസകൾ അറിയിച്ചുകൊണ്ട് രാജാവ് സന്ദേശം അയച്ചു. പ്രസിഡന്റിന് ആയുരാരോഗ്യ സൗഖ്യവും സന്തോഷവും നേരുന്നതിനൊപ്പം, അമേരിക്കൻ ജനതക്ക് കൂടുതൽ പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെ എന്നും രാജാവ് ആശംസിച്ചു.

ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ദീർഘകാലത്തെ തന്ത്രപ്രധാനമായ പങ്കാളിത്തത്തെക്കുറിച്ചും രാജാവ് സന്ദേശത്തിൽ എടുത്തുപറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വരുംകാലങ്ങളിൽ കൂടുതൽ ശക്തിപ്പെടുത്താനും, പൊതുവായ ലക്ഷ്യങ്ങളും താൽപ്പര്യങ്ങളും നിറവേറ്റുന്നതിനായി സഹകരണം തുടരാനും ഇരുനേതാക്കളും പ്രതിജ്ഞാബദ്ധരാണെന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king of bahrainhappy birthdayDonald Trump
News Summary - The King of Bahrain wishes Donald Trump a happy birthday
Next Story