Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്രാ​ൻ​സി​സ്...

ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്തി​നെ കെ.​സി.​എ ആ​ദ​രി​ച്ചു

text_fields
bookmark_border
ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്തി​നെ കെ.​സി.​എ ആ​ദ​രി​ച്ചു
cancel
camera_alt

രാ​ജീ​വ് ഗാ​ന്ധി നാ​ഷ​ന​ൽ എ​ക്​​സ​​ല​ൻ​സ് അ​വാ​ർ​ഡ് ജേ​താ​വ് ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്തി​നെ കെ.​സി.​എ ആ​ദ​രി​ക്കു​ന്നു

മ​നാ​മ: രാ​ജീ​വ് ഗാ​ന്ധി നാ​ഷ​ന​ൽ എ​ക്​​സ്​​ല​ൻ​സ് അ​വാ​ർ​ഡ് ജേ​താ​വ് ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്തി​നെ കേ​ര​ള ക​ത്തോ​ലി​ക് അ​സോ​സി​യേ​ഷ​ൻ (കെ.​സി.​എ) ആ​ദ​രി​ച്ചു. അ​തോ​ടൊ​പ്പം കേ​ര​ള​പ്പി​റ​വി, ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സോ​മ​ൻ ബേ​ബി വി​ശി​ഷ്​​ടാ​തി​ഥി​യാ​യി​രു​ന്നു. കെ.​സി.​എ പ്ര​സി​ഡ​ൻ​റ്​ റോ​യ് സി. ​ആ​ൻ​റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫ്ര​ൻ​ഡ്​​സ്​ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​ ജ​മാ​ൽ ഇ​രി​ങ്ങ​ൽ ന​ദ്‌​വി സം​സാ​രി​ച്ചു. അ​രു​ൾ ദാ​സ് തോ​മ​സ്, എ​ബ്ര​ഹാം ജോ​ൺ എ​ന്നി​വ​രും കെ.​സി.​എ എ​ക്​​സി. അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. കെ.​സി.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​നു ക്രി​സ്​​റ്റി സ്വാ​ഗ​തം പ​റ​ഞ്ഞു.

പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ കെ.​സി അം​ഗ​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും മെ​മ​േ​ൻ​റാ ന​ൽ​കി ആ​ദ​രി​ച്ചു. ജോ​സ് ഫ്രാ​ൻ​സി​സ് ഒ​രു​ക്കി​യ 13 ക​ലാ​കാ​ര​ന്മാ​ർ അ​ണി​നി​ര​ന്ന ഗാ​ന​കൈ​ര​ളി​യും കെ.​സി.​എ അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ജൂ​ലി​യ​റ്റ് തോ​മ​സ് നൃ​ത്ത സം​വി​ധാ​നം ചെ​യ്​​ത ഡ​ൻ​ഡി​യ നൃ​ത്ത​വും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്ക് ശോ​ഭ​യേ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kcahonored`
News Summary - The KCA honored Francis
Next Story