യു.എ.ഇ സന്ദർശിക്കുന്നതിനുള്ള ക്ഷണം കിരീടാവകാശി സ്വീകരിച്ചു
text_fieldsമനാമ: യു.എ.ഇ സന്ദർശിക്കുന്നതിനുള്ള അബൂദബി കിരീടാവകാശിയും സായുധസേന വൈസ് കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ ക്ഷണം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കഴിഞ്ഞ ദിവസം ഏറ്റുവാങ്ങി. ബഹ്റൈനിലെ യു.എ.ഇ അംബാസഡർ ശൈഖ് സുൽത്താൻ ബിൻ ഹംദാൻ ബിൻ സായിദ് ആൽ നഹ്യാനാണ് ക്ഷണപത്രം കൈമാറിയത്.
ബഹ്റൈനും യു.എ.ഇയും തമ്മിലുള്ള ബന്ധവും പരസ്പര സഹകരണവും മെച്ചപ്പെടുത്താൻ പരസ്പര സന്ദർശനങ്ങൾ നിമിത്തമാകുമെന്ന് കിരീടാവകാശി പ്രതീക്ഷ പ്രകടിപ്പിച്ചു. ശൈഖ് മുഹമ്മദിെൻറ ആശംസകൾ കിരീടാവകാശിക്ക് അംബാസഡർ കൈമാറുകയും ചെയ്തു. കൂടിക്കാഴ്ചയിൽ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയും സന്നിഹിതനായിരുന്നു.

