അപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു
text_fieldsഷിജു വർഗീസ്
മനാമ: റോഡപകടത്തിൽ പരിക്കേറ്റ് ഒരുവർഷത്തിലേറെയായി സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. പത്തനംതിട്ട അയിരൂർ തൊടിയൂർ സ്വദേശി ഷിജു വർഗീസ് (36) ആണ് മരിച്ചത്. 2020 ജൂലൈയിൽ ദിറാസിൽ റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. അതി ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹത്തെ സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ നടത്തി വരുകയുമായിരുന്നു. ബോധം തിരിച്ചുകിട്ടിയെങ്കിലും സംസാരശേഷിയും ചലനശേഷിയും വീണ്ടെടുക്കാനായില്ല. നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകാനുള്ള സാമൂഹിക പ്രവർത്തകരുടെ ശ്രമം വീട്ടുകാരുടെ നിസ്സഹകരണം മൂലം വിജയിച്ചില്ല.
നോർക്ക റൂട്ട്സ് മുഖേന നാട്ടിൽ സൗജന്യ ചികിത്സക്കുവേണ്ടി പ്രവാസി ലീഗൽ സെൽ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് ശ്രമം നടത്തിയിരുന്നു. സാമൂഹിക പ്രവർത്തകരായ ബിനു കുന്നന്താനം, അഷ്കർ പൂഴിത്തല തുടങ്ങിയവരും ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ചികിത്സക്കും മറ്റുമുള്ള സാമ്പത്തിക സഹായങ്ങൾ സമാഹരിച്ച് നൽകാനും സാമൂഹിക പ്രവർത്തകർ സന്നദ്ധമായിരുന്നു.
എന്നാൽ, ബഹ്റൈനിൽ നല്ല ചികിത്സ ലഭിക്കുന്നുണ്ടെന്നും ഇവിടെതന്നെ തുടർന്നാൽ മതിയെന്നുമാണ് വീട്ടുകാർ നിലപാടെടുത്തത്. ഷിബിയാണ് ഷിജുവിെൻറ ഭാര്യ. ഒരു മകനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

