Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ടൂർണമെന്‍റിന് തുടക്കമായി

text_fields
bookmark_border
ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ടൂർണമെന്‍റിന് തുടക്കമായി
cancel
Listen to this Article

മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ക്ലബ്‌ സംഘടിപ്പിക്കുന്ന നാലാമത് റോളിങ് ട്രോഫിക്കു വേണ്ടിയുള്ള ഫുട്ബോൾ ടൂർണമെന്‍റിന്​ ഹൂറ ഗോസി മാളിന് സമീപമുള്ള അല്‍ തീല്‍ ഗ്രൗണ്ടിൽ തുടക്കം കുറിച്ചു.

സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ആക്‌സിഡന്‍റ്​, എമർജൻസി വിഭാഗം ചീഫ് റസിഡന്‍റ്​ ഡോ. പി.വി ചെറിയാൻ ഉദ്​ഘാടനം നിർവഹിച്ചു.

ഇന്ത്യൻ സോഷ്യൽ ഫോറം ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് അധ്യക്ഷനായ ചടങ്ങിൽ ബഹ്‌റൈൻ മുൻ ദേശീയ ഫുട്ബാൾ താരം അഹമ്മദ്‌ മുഹമ്മദ്‌ ആശംസകൾ അറിയിച്ചു.

കമ്മിറ്റി അംഗങ്ങളായ അബൂബക്കര്‍ സിദ്ദീഖ്, റഷീദ് സായിദ്, ജവാദ് പാഷ, യൂസഫ് അലി, നവാസ്, അത്താവുള്ള, സൈഫ് അഴിക്കോട്, മുഹമ്മദലി, അസീർ പാപ്പിനിശ്ശേരി, ഇർഫാൻ, അസീസ് അബ്ബാസ്, ഇന്ത്യൻ സോഷ്യൽ ഫോറം ഫുട്ബോൾ ക്ലബ്‌ അംഗങ്ങളായ മുസ്തഫ ടോപ്മാൻ, നിയാസ് തെയ്യൻ, ഹംസ വല്ലപ്പുഴ എന്നിവർ നേതൃത്വം നൽകി. ടൂർണമെന്‍റ്​ 11, 14, 15 തിയതികളിൽ അല്‍ തീല്‍ ഗ്രൗണ്ടിൽ വൈകിട്ട്​ ഒമ്പതിന്​ തുടങ്ങുമെന്ന്​ സംഘാടകര്‍ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Indian Social Forum Football Tournament has started
Next Story