ഇന്ത്യൻ സ്കൂൾ 'വിശ്വ ഹിന്ദി ദിവസ്' ആഘോഷിച്ചു
text_fieldsഇന്ത്യൻ സ്കൂൾ ഓൺലൈനായി നടത്തിയ ‘വിശ്വ ഹിന്ദി
ദിവസ് 2022’ ആഘോഷപരിപാടിയിൽനിന്ന്
മനാമ: ഇന്ത്യൻ സ്കൂൾ 'വിശ്വ ഹിന്ദി ദിവസ് 2022' ഓൺലൈനായി ആഘോഷിച്ചു. ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ സ്കൂൾ ഹിന്ദിവകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. ദേശീയഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് സ്കൂൾ പ്രാർഥനാ ഗാനം ആലപിച്ചു. പത്താം ക്ലാസ് വിദ്യാർഥിനി സൈനബ് ഫിറോസ് ഖാൻ വിശുദ്ധ ഖുർആൻ പാരായണം നടത്തി. വിധികർത്താക്കളായ പുണെ സാവിത്രിഭായ് ഫുലെ സർവകലാശാല മുൻ ഹിന്ദി വിഭാഗം മേധാവി സദാനന്ദ് കാശിനാഥ് ഭോസ്ലി, അലീഗഢ് മുസ്ലിം സർവകലാശാല ഹിന്ദി പ്രഫസർ മുഹമ്മദ് ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.
സ്കൂൾ സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ ആനന്ദ് ആർ. നായർ പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ട് ഘട്ടങ്ങളിലായി ഒരാഴ്ച നീണ്ടുനിന്ന ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെയായിരുന്നു ഇത്. ആദ്യഘട്ടത്തിൽ ഇന്റർ സ്കൂൾ മത്സരങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചു. ജനുവരി 10ന് ഇന്ത്യൻ എംബസിയിലായിരുന്നു അവാർഡ്ദാന ചടങ്ങ്. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഹിന്ദി കഥപറയൽ, കവിതപാരായണം, സോളോ സോങ് എന്നിവ നടന്നു. ന്യൂ മില്ലേനിയം സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ഇബ്ൻ അൽ ഹൈതം ഇസ്ലാമിക് സ്കൂൾ, അൽ നൂർ ഇന്റർനാഷനൽ സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ എന്നിവയാണ് മത്സരങ്ങളിൽ പങ്കെടുത്ത മറ്റ് സി.ബി.എസ്.ഇ സ്കൂളുകൾ.
ഒമ്പതാം ക്ലാസിലെ രാമൻ കുമാർ ദേശഭക്തിഗാനം ആലപിച്ചു. പ്രധാനാധ്യാപകരായ ജോസ് തോമസ്, പ്രിയ ലാജി, ശ്രീകാന്ത് ശ്രീധരൻ, സി.എം. ജൂനിത്ത്, വകുപ്പ് മേധാവി പയസ് മാത്യു (കമ്പ്യൂട്ടർ സയൻസ്), ഡോ. റഷീദ് (കോമേഴ്സ്), സംഘാടകസമിതി അംഗങ്ങളായ ശ്രീലത നായർ, ശാലിനി നായർ, മാലാ സിങ്, ഷബ്രീൻ സുൽത്താന, ഷീമ ആറ്റുകണ്ടത്തിൽ, കഹ്കഷൻ ഖാൻ, സയാലി അമോദ് കേൽക്കർ, ഗിരിജ, ജൂലി വിവേക്, ഗംഗാകുമാരി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ഹിന്ദി വകുപ്പ് മേധാവി ബാബു ഖാൻ സ്വാഗതവും മാല സിങ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

