ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശീയദിനം ആഘോഷിച്ചു
text_fieldsഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച ദേശീയ ദിനാഘോഷം
മനാമ: ബഹ്റൈൻ ദേശീയദിനത്തിെൻറ 50ാം വാർഷികം ഇന്ത്യൻ ഇസ്ലാഹി സെൻറർ ആഘോഷിച്ചു. സഖയ റസ്റ്റാറൻറിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് ഹംസ മേപ്പാടി സന്ദേശം നൽകി.
ജി.സി.സി രാജ്യങ്ങളിൽ ആദ്യമായി പൊതു വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്കരിച്ച രാജ്യമായ ബഹ്റൈൻ ഇന്ന് വിദ്യാഭ്യാസരംഗത്ത് വൻ കുതിപ്പോടെ മുന്നോട്ടുപോവുകയാണെന്നും ഇവിടത്തെ ജീവിതനിലവാരത്തിൽ അതിെൻറ അനുരണനങ്ങൾ കാണാമെന്നും മുഖ്യപ്രഭാഷണം നടത്തിയ നൂറുദ്ദീൻ ഷാഫി അഭിപ്രായപ്പെട്ടു.
ദേശീയഗാനാലാപനത്തോടെ കലാപരിപാടികൾക്ക് തുടക്കംകുറിച്ചു. സലാം വളാഞ്ചേരി, ഹയ ജിഹാൻ, കെൻസ റമീസ്, സിബ മുന്നാസ്, ലിബ നൗറിൻ, അയാൻ റഹ്മാൻ, മെഹക് ഫാത്തിമ, ആദം ആഷിഖ്, ഇഷാൻ പ്രസൂൺ, റഫാൻ സിറാജ്, അഫ്രീൻ അദ്നാൻ, മുബ്നിസ് ബഷീർ, നഹ്ല ബഷീർ, മെഹക് തമീം തുടങ്ങിയവർ വൈവിധ്യങ്ങളായ പരിപാടികൾ അവതരിപ്പിച്ചു.

