തൊഴില്‍-സാമൂഹികക്ഷേമ മന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ കൂടിക്കാഴ്ച നടത്തി
text_fieldsതൊഴില്‍-സാമൂഹികക്ഷേമ മന്ത്രിയുമായി ഇന്ത്യന്‍ അംബാസഡര്‍ കൂടിക്കാഴ്ച നടത്തുന്നു
മനാമ: തൊഴില്‍-സാമൂഹികക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാനുമായി ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ കൂടിക്കാഴ്ച നടത്തി. പുതുതായി ചുമതലയേറ്റ അംബാസഡര്‍ക്ക് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു.ഇന്ത്യയും ബഹ്റൈനും തമ്മിലെ സഹകരണം പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങളില്‍ വിജയം വരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ബഹ്റൈെൻറ പുരോഗതിയിലും വളര്‍ച്ചയിലും ഇന്ത്യന്‍ പ്രവാസിസമൂഹം വഹിക്കുന്ന പങ്ക് വലുതാണെന്നും മന്ത്രി പറഞ്ഞു.വിവിധ മേഖലകളില്‍ ബഹ്റൈനുമായി സഹകരണം ശക്തിപ്പെടുത്താന്‍ ഇന്ത്യക്ക് താല്പര്യമുള്ളതായി അംബാസഡര്‍ വ്യക്തമാക്കി.പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാനും തൊഴില്‍പരമായ അവകാശങ്ങള്‍ സംരക്ഷിക്കാനും മന്ത്രാലയം നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അംബാസഡര്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

