ഇന്ത്യൻ അംബാസഡർ ആരോഗ്യ മന്ത്രിയുമായി ചർച്ച നടത്തി
text_fieldsഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഇൗദ് അസ്സാലിഹുമായി ചർച്ച നടത്തുന്നു
മനാമ: ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഇൗദ് അസ്സാലിഹുമായി ചർച്ച നടത്തി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ മന്ത്രി പ്രശംസിച്ചു. ആരോഗ്യ മേഖലയിൽ കൂടുതൽ സഹകരണത്തിനുള്ള സാധ്യതകളും ഇരുവരും ചർച്ച ചെയ്തു. ഇന്ത്യൻ സമൂഹത്തോട് ബഹ്റൈൻ കാണിക്കുന്ന പരിഗണനക്ക് അംബാസഡർ നന്ദിപറഞ്ഞു.
ബഹ്റൈന്‍ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി ചെയര്പേഴ്സൻ ശൈഖ മയ് ബിന്ത് മുഹമ്മദ് ആല് ഖലീഫയുമായും അദ്ദേഹം ചർച്ച നടത്തി. ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള സാംസ്കാരിക കൈമാറ്റവും സഹകരണവും നൂറ്റാണ്ടുകള്ക്കുമുേമ്പ ഉണ്ടായിരുന്നതായി ശൈഖ മയ് അനുസ്മരിച്ചു. സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതില്‍ ജാഗ്രത പാലിക്കുന്ന ബഹ്റൈന്‍ നിലപാടിനെ അംബാസഡര്‍ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള ബന്ധവും സഹകരണവും ചര്‍ച്ചയായി.

