Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബി.എം.സി ജീവകാരുണ്യ...

ബി.എം.സി ജീവകാരുണ്യ പദ്ധതി ‘പ്രൊട്ടക്ട്-എ-ഫാമിലി’ ഉദ്ഘാടനം ശ്രദ്ധേയമായി

text_fields
bookmark_border
ബി.എം.സി ജീവകാരുണ്യ പദ്ധതി ‘പ്രൊട്ടക്ട്-എ-ഫാമിലി’ ഉദ്ഘാടനം ശ്രദ്ധേയമായി
cancel
camera_alt

ബി.എം.സി ജീവകാരുണ്യ പദ്ധതി ‘പ്രൊട്ടക്ട്-എ-ഫാമിലി’ ഉദ്ഘാടന ചടങ്ങിൽനിന്ന്

മനാമ: ജീവകാരുണ്യ പദ്ധതിയായ ‘പ്രൊട്ടക്ട്-എ-ഫാമിലി’ പദ്ധതിയുടെ ഉദ്ഘാടനം സംഘടിപ്പിച്ച് ബി.എം.സി. പരിപാടിയോടൊപ്പം ഒരുക്കിയ ജോബ് എം.ജെ ടീമിൻറെ ഗസലും, ബി.എം.സി ഫ്രണ്ട്ഷിപ്പ് ബാൻക്വറ്റും ശ്രദ്ധേയമായി. ഓർഗനൈസിങ് കമ്മിറ്റി ചെയർപേഴ്സൺ കാത്തു സച്ചിൻ ദേവ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പാർലമെൻറ് അംഗം ഡോ. ഹസ്സൻ ഈദ് ബുഖമ്മാസ് മുഖ്യാതിഥിയായും, നാസർ അൽ റയിദ്, നോർത്തേൻ ഗവർണറേറ്റ് ഹെഡ് ഓഫ് ഇൻവെസ്റ്റ്മെൻറ് ഇസാം അൽഖയാത്ത്, നബീൽ അജൂർ, മുഹമ്മദ് നാസർ അലി എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുത്തു.

നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അധ്യക്ഷത വഹിച്ചു. തുടർന്ന് വേദിയിൽ ബി.എം.സി ലീഡ് അവാർഡ് ദാനവും നടന്നു. സാമൂഹിക ക്ഷേമ സുരക്ഷാ പദ്ധതിക്ക് മികച്ച പിന്തുണ നൽകിയ ഇന്ത്യൻ ക്ലബ്, സിംസ്, കോഴിക്കോട് ജില്ല പ്രവാസി ഫോറം, കേരള സീനിയർ സിറ്റിസൺസ് ബഹ്റൈൻ, ഐ.വൈ.സി.സി, സാൻറ്റി എക്‌സ്കവേഷൻസ് എന്നിവയ്ക്കും സാമൂഹിക സേവനത്തിന് കാത്തു സച്ചിൻ ദേവ്, സുനിൽ ബാബു എന്നിവർക്കും ലീഡ് കമ്മ്യൂണിറ്റി വെൽഫെയർ അവാർഡ് സമ്മാനിച്ചു.

അംഗങ്ങളുടെ സാമ്പത്തിക, മാനസിക, ശാരീരിക പ്രശ്നങ്ങൾക്ക് ഒരു കൈത്താങ്ങ് ആവുക എന്നതാണ് ബി.എം.സിയുടെ പുതിയ ജീവകാരുണ്യ പദ്ധതി എന്ന് ചെയർമാൻ വ്യക്തമാക്കി. ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ പ്രമുഖരും, സംഘടനാ നേതാക്കളും ബി.എം.സി കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ ജനറൽ കൺവീനർ സുനിൽ ബാബു നന്ദി രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - The inauguration of BMC's charity project 'Protect-a-Family' was notable
Next Story