ഐമിഡോ സമ്മേളനം ഓൺലൈനിൽ
text_fieldsമനാമ: ഇന്റേണൽ മെഡിസിൻ, ഡയബറ്റിക് ആൻഡ് ഒബേസിറ്റി (ഐമിഡോ) സമ്മേളനം ആരോഗ്യകാര്യ സുപ്രീം കൗൺസിൽ ചെയർമാൻ ലഫ്. ജനറൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഫെബ്രുവരി 17 മുതൽ 19വരെ ഓൺലൈനിലാണ് സമ്മേളനം നടക്കുക.
എജുക്കേഷൻ പ്ലസ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ വിവിധ രംഗങ്ങളിലെ പ്രമുഖർ അണിനിരക്കും. ചികിത്സാ മേഖലയിലെ പുതിയ പ്രവണതകളും രീതികളും അവതരിപ്പിക്കുകയും ചെയ്യും. ഇന്റേണൽ മെഡിസിൻ മേഖലയിലുണ്ടായ മാറ്റങ്ങളും പുരോഗതിയും സമ്മേളനത്തിൽ ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

