ഐ.സി.എഫ് മീലാദ് സമ്മേളനം ശ്രദ്ധേയമായി
text_fieldsസൽമാബാദ് സെൻട്രൽ മീലാദ് സമ്മേളനത്തിൽ ശാഫി സഖാഫി മുണ്ടമ്പ്ര സ്നേഹപ്രഭാഷണം നടത്തുന്നു
മനാമ: ‘തിരുനബി (സ) യുടെ സ്നേഹലോകം’ ശീർഷകത്തിൽ ഐ.സി.എഫ് സൽമാബാദ് സെൻട്രൽ സംഘടിപ്പിച്ച മീലാദ് സമ്മേളനം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. സൽമാബാദ് അൽഹിലാൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം സെൻട്രൽ പ്രസിഡന്റ് ഉമർ ഹാജി ചേലക്കരയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ ജനറൽ സെക്രട്ടറി അഡ്വ. എം.സി. അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. ശാഫി സഖാഫി മുണ്ടമ്പ്ര മദ്ഹുറസൂൽ പ്രഭാഷണം നടത്തി.
ഐ.സി.എഫ് നാഷനൽ നേതാക്കളായ അബൂബക്കർ ലത്വീഫി, ഉസ്മാൻ സഖാഫി, റഫീഖ് ലത്വീഫി വരവൂർ, ഫൈസൽ അൽ ഹിലാൽ, ശമീർ പന്നൂർ, നൗഫൽ മയ്യേരി, സിയാദ് വളപട്ടണം, നിസാർ എടപ്പാൾ, മുനീർ സഖാഫി ചേകനൂർ എന്നിവർ സംബന്ധിച്ചു. സമ്മേളന ഭാഗമായി നടന്ന പ്രവാചക കീർത്തന സദസ്സിന് അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ, അബ്ദുറഹീം സഖാഫി വരവൂർ, ഹംസ ഖാലിദ് സഖാഫി, സഈദ് മുസ്ലിയാർ വാളക്കുളം എന്നിവർ നേതൃത്വം നൽകി. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അബ്ദുല്ല രണ്ടത്താണി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

