ഐ.സി.എഫ് നാഷനൽ നേതാക്കൾക്ക് സ്വീകരണം നൽകി
text_fieldsഐ.സി.എഫ് നാഷനൽ നേതാക്കൾക്ക് നൽകിയ സ്വീകരണം
മനാമ: പുതുതായി ചുമതലയേറ്റ ഐ.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റി ഭാരവാഹികൾക്ക് സൽമാബാദ് സെൻട്രൽ പ്രവർത്തകർ സ്വീകരണം നൽകി.
സൽമാബാദ് സുന്നി സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ഐ.സി.എഫ് സൽമാബാദ് സെൻട്രൽ പ്രസിഡന്‍റ് ഉമർ ഹാജി ചേലക്കര അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് നാഷനൽ ദഅ്‍വ പ്രസിഡന്‍റ് അബൂബക്കർ ലത്വീഫി ഉദ്ഘാടനം ചെയ്തു.
നാഷനൽ പ്രസിഡന്‍റ് കെ.സി. സൈനുദ്ദീൻ സഖാഫി, നാഷനൽ അഡ്മിൻ സെക്രട്ടറി ശമീർ പന്നൂർ, വെൽഫെയർ സെക്രട്ടറി നൗഫൽ മയ്യേരി, വി.പി.കെ അബൂബക്കർ ഹാജി, അബ്ദുറഹീം സഖാഫി വരവൂർ, ഫൈസൽ ചെറുവണ്ണൂർ, ഹംസ ഖാലിദ് സഖാഫി എന്നിവർ സംസാരിച്ചു. സെൻട്രൽ ഭാരവാഹികളായ അഷ്റഫ് കോട്ടക്കൽ, അക്ബർ കോട്ടയം, വൈ.കെ. നൗഷാദ്, അർഷദ് ഹാജി, ഷഫീഖ് മുസ്‍ലിയാർ, ഹാഷിം ബദറുദ്ദീൻ തിരുവനന്തപുരം,
ഇസ്ഹാഖ് വലപ്പാട്, അബ്ദുല്ല രണ്ടത്താണി എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.