Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിജീവനത്തിന്‍റെ പൂക്കാലം; തകർന്ന കെട്ടിടങ്ങളെ പ്രത്യാശയുടെ പ്രതീകങ്ങളാക്കി ഡിസൈൻ ഏജൻസി

text_fields
bookmark_border
ഹിദ്ദിലെ തകർന്ന വീടുകളും സീഫിലെ കഫേകളും തകർന്ന ടവറുകളുമെല്ലാം വർണാഭമായ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന രീതിയിലാണ് ടീം റീ-ഇമാജിൻ ചെയ്തിരിക്കുന്നത്
അതിജീവനത്തിന്‍റെ പൂക്കാലം; തകർന്ന കെട്ടിടങ്ങളെ പ്രത്യാശയുടെ പ്രതീകങ്ങളാക്കി ഡിസൈൻ ഏജൻസി
cancel
camera_alt

വോയ്ഡ് ഡിസൈൻ ഏജൻസി നിർമിച്ച ഡിസൈനുകൾ

മനാമ: ഇറാൻ നടത്തുന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങളിൽ തകർന്ന കെട്ടിടങ്ങളെയും വീടുകളെയും കലയിലൂടെ പുനർനിർമ്മിച്ച് പ്രത്യാശയുടെ സന്ദേശം പകരുകയാണ് ബഹ്‌റൈൻ ആസ്ഥാനമായ വോയ്ഡ് ഡിസൈൻ ഏജൻസി. ആക്രമണങ്ങളിൽ തകർന്ന ഭാഗങ്ങളിൽ നിന്ന് പൂക്കൾ വിരിഞ്ഞുനിൽക്കുന്ന രീതിയിൽ പുനരാവിഷ്കരിച്ച ഇവരുടെ കലാസൃഷ്ടികൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. ഭീതിയുടെയും ആശങ്കയുടെയും ഈ കാലഘട്ടത്തെ അതിജീവനത്തിന്‍റെ കരുത്താക്കി മാറ്റാനാണ് ‘ബ്ലൂമിംഗ് ത്രൂ ദി ക്രാക്സ്’ എന്ന ഈ പ്രോജക്റ്റിലൂടെ ലക്ഷ്യമിടുന്നത്. ഹിദ്ദിലെ തകർന്ന വീടുകളും സീഫിലെ കഫേകളും തകർന്ന ടവറുകളുമെല്ലാം വർണാഭമായ പൂക്കൾ വിരിഞ്ഞുനിൽക്കുന്ന രീതിയിലാണ് ടീം റീ-ഇമാജിൻ ചെയ്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ ചിത്രങ്ങൾക്ക് നിലവിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

28 വയസ്സുകാരിയായ ജവാഹർ അൽ ആമിറിന്‍റെ നേതൃത്വത്തിലുള്ള ബഹ്‌റൈൻ ഡിസൈനർമാരുടെ സംഘമാണ് ഈ ആശയത്തിന് പിന്നിൽ. നാശനഷ്ടങ്ങൾക്കിടയിലും ബഹ്‌റൈനിലെ ജനങ്ങളുടെ മനക്കരുത്തും പോരാട്ടവീര്യവും വിളിച്ചോതുന്നതാണ് ഈ കലാസൃഷ്ടികൾ. തകർന്ന ഓരോ ഇഷ്ടികയ്ക്കിടയിൽ നിന്നും പുത്തൻ ജീവിതം നാമ്പെടുക്കുമെന്ന വലിയ സന്ദേശമാണ് ഇത് നൽകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The heyday of survival; Design agency turns dilapidated buildings into symbols of hope
Next Story