കനോലി നിലമ്പൂർ ചിൽഡ്രൻസ് വിങ്ങിന്റെ സഹായഹസ്തം
text_fieldsകനോലി നിലമ്പൂർ കൂട്ടായ്മയുടെ ചിൽഡ്രൻസ് വിങ്
മനാമ: ജീവകാരുണ്യ കലാകായിക സാംസ്‌കാരിക രംഗത്തെ ബഹ്‌റൈനിലെ പ്രമുഖ സംഘടനയായ കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മയുടെ ചിൽഡ്രൻസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ജോലി ഇല്ലാതെ ബുദ്ധിമുട്ടിലായ കുടുംബത്തിന് ഫുഡ് കിറ്റുകൾ കൈമാറി.
കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി സുബിൻ ദാസ് മുഖേനെ കുടുംബത്തിലെ അംഗത്തിന് ജോലി സംഘടിപ്പിച്ചു നൽകുകയും ചെയ്തു. ചിൽഡ്രൻസ് വിങ് ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി. കനോലി കൂട്ടായ്മ ഭാരവാഹികളായ അൻവർ നിലമ്പൂർ, അനീസ് ബാബു, രജീഷ് ആർ.പി, സാജിദ് കരുളായി, അദീബ് ഷരീഫ്, മനു തറയ്യത്ത്, ജോമോൻ പുല്ലഞ്ചേരി മൊയ്‌ദീൻ കുട്ടി കരിപ്പായി, രേഷ്മ സുബിൻ ദാസ്, നീതു ലക്ഷ്മി, ജസ്‌ന അലി, നീതു രജീഷ്, ഷാമിയ സാജിദ്, സുഹ്‌റ മൊയ്‌ദീൻ, മെഹ്ജബിൻ സലീജ്, മുഹ്സിന കെ.സി, ഷഫ യാഷിക്, ജുമി മുജി, ഫർസാന നജീബ്, ഷിമ എബ്രഹാം, മുബീന മൻഷീർ എന്നിവർ കോർഡിനേറ്റ് ചെയ്തു. സഹകരിച്ച എല്ലാവർക്കും ചാരിറ്റി വിങ് കൺവീനർമാരായ റസാഖ് കരുളായി, ഷിംന കല്ലടി എന്നിവർ നന്ദിയും രേഖപെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

