Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനി​യ​മം ലം​ഘി​ച്ച...

നി​യ​മം ലം​ഘി​ച്ച ആ​രോ​ഗ്യ സ്​​ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വ്​

text_fields
bookmark_border
നി​യ​മം ലം​ഘി​ച്ച ആ​രോ​ഗ്യ സ്​​ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വ്​
cancel
Listen to this Article

മ​നാ​മ: നി​യ​മം ലം​ഘി​ച്ച ആ​രോ​ഗ്യ സ്​​ഥാ​പ​നം അ​ട​ച്ചു പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ട​താ​യി നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി ​അ​തോ​റി​റ്റി അ​റി​യി​ച്ചു. രാ​ജ്യ​ത്തെ നി​യ​മം ലം​ഘി​ച്ച്​ പ്ര​വ​ർ​ത്തി​ച്ച സ്​​ഥാ​പ​ന​മെ​ന്ന്​ ക​ണ്ടെ​ത്തി​യ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടു​കെ​ട്ടാ​നും ഉ​ത്ത​ര​വി​ട്ടു. കൊ​മേ​ഴ്​​സ്യ​ൽ ര​ജി​സ്​​ട്രേ​ഷ​ൻ കാ​ലാ​വ​ധി ക​ഴി​ഞ്ഞ സ്​​ഥാ​പ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും വ​സ്​​തു​ക്ക​ളും അ​തോ​റി​റ്റി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഇ​റ​ക്കു​മ​തി ചെ​യ്​​തി​രു​ന്ന​താ​യും ക​​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.നി​യ​മം ലം​ഘി​ച്ച്​ ഒ​രേ വി​ലാ​സ​ത്തി​ൽ മ​റ്റൊ​രു സി.​ആ​ർ എ​ടു​ത്താ​ണ്​ ത​ട്ടി​പ്പി​ന്​ ശ്ര​മി​ച്ച​ത്.

Show Full Article
TAGS:health institution violates the law 
News Summary - The health institution that violates the law will be closed
Next Story