Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightരാ​ജ്യ​ത്ത്...

രാ​ജ്യ​ത്ത് നി​ക്ഷേ​പ​കാ​നു​കൂ​ല അ​ന്ത​രീ​ക്ഷ​മൊ​രു​ക്കും -പ്ര​ധാ​ന​മ​ന്ത്രി

text_fields
bookmark_border
രാ​ജ്യ​ത്ത് നി​ക്ഷേ​പ​കാ​നു​കൂ​ല അ​ന്ത​രീ​ക്ഷ​മൊ​രു​ക്കും -പ്ര​ധാ​ന​മ​ന്ത്രി
cancel
camera_alt

പ്ര​ധാ​ന​മ​ന്ത്രി പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ


മ​നാ​മ: കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രാ​ല​യം സ​ന്ദ​ർ​ശി​ച്ച്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി.സ​ർ​ക്കാ​ർ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും നി​ക്ഷേ​പ​ക​ർ​ക്ക്​ തു​റ​ന്ന അ​ന്ത​രീ​ക്ഷം ഒ​രു​ക്കു​ന്ന​തി​നും അ​ന്താ​രാ​ഷ്​​ട്ര വ്യാ​പാ​ര മേ​ഖ​ല​യി​ൽ സാ​ന്നി​ധ്യ​മാ​കു​ന്ന​തി​നും ശ്ര​മ​ങ്ങ​ൾ ശ​ക്ത​മാ​യി തു​ട​രേ​ണ്ട​തു​ണ്ടെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.


സ്വ​ദേ​ശി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്​​ടി​ക്ക​പ്പെ​ടു​ന്ന​തി​ന്​ നി​ക്ഷേ​പ സം​രം​ഭ​ങ്ങ​ൾ വ​ർ​ധി​ക്കേ​ണ്ട​തു​ണ്ട്. സ​ർ​വ​തോ​മു​ഖ​മാ​യ വി​ക​സ​ന​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണ്​ സാ​മ്പ​ത്തി​ക രം​ഗ​ത്തെ മു​ന്നേ​റ്റം. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ പു​ത്ത​ൻ പ്ര​വ​ണ​ത​ക​ളും മാ​റ്റ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്താ​യി​രി​ക്ക​ണം ബി​സി​ന​സ്​ രം​ഗ​ത്തെ നീ​ക്ക​ങ്ങ​ളു​ണ്ടാ​കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. കി​രീ​ടാ​വ​കാ​ശി​യെ വാ​ണി​ജ്യ, വ്യ​വ​സാ​യ മ​ന്ത്രി അ​ബ്​​ദു​ല്ല ബി​ൻ ആ​ദി​ൽ ഫ​ഖ്​​റു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. വാ​ണി​ജ്യ സ്​​ഥാ​പ​ന​ങ്ങ​ളെ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന സി​സ്റ്റ​മാ​യ ‘സി​ജി​ല്ലാ​ത്’ മൂ​ന്നാം വേ​ർ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ദ്ദേ​ഹം ചോ​ദി​ച്ച​റി​ഞ്ഞു.


60 ശ​ത​മാ​നം സേ​വ​ന​ങ്ങ​ളും ഓ​ൺ​ലൈ​നാ​ക്കി​യ​തി​ന്‍റെ സ​ന്തോ​ഷ​വും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് സി​ജി​ലാ​ത്ത് സം​വി​ധാ​ന​ത്തി​ൽ വ​രു​ത്തി​യ മെ​ച്ച​പ്പെ​ടു​ത്ത​ലു​ക​ളെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. ബി​സി​ന​സു​കാ​ർ​ക്കും നി​ക്ഷേ​പ​ക​ർ​ക്കും അ​വ​രു​ടെ ബി​സി​ന​സു​ക​ൾ നി​യ​ന്ത്രി​ക്കാ​നും സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​നും സേ​വ​ന​ങ്ങ​ൾ അ​നാ​യാ​സം നി​ർ​വ​ഹി​ക്കാ​നും പ​രി​ഷ്‌​ക​രി​ച്ച സം​വി​ധാ​നം സ​ഹാ​യ​ക​ര​മാ​ണ്.


ന​വീ​ക​രി​ച്ച സി​ജി​ലാ​ത്ത് 3.0 സം​വി​ധാ​നം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് പ​രി​ശ്ര​മി​ച്ച ടീ​മി​നെ പ്ര​ധാ​ന​മ​ന്ത്രി ക​ണ്ടു. രാ​ജ്യ​ത്തി​ന്റെ അ​ഭി​മാ​ന​മാ​യ ദേ​ശീ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള അ​വ​രു​ടെ ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ മ​ന്ത്രാ​ല​യ സ​ന്ദ​ർ​ശ​ന​ത്തി​ന് ഫ​ഖ്‌​രോ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

രാ​ജ്യ​ത്തി​ന്റെ ല​ക്ഷ്യ​ങ്ങ​ൾ​ക്കും സാ​മ്പ​ത്തി​ക വി​ഷ​ൻ 2030നും ​അ​നു​സൃ​ത​മാ​യി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രാ​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manamainvestmentbahrain governmentManama Primeminister
News Summary - The government will arrange investment-friendly environment ; Prime Minister
Next Story