പ്രവാസികളെ പൂർണമായും അവഗണിച്ച സർക്കാർ -രമേശ് ചെന്നിത്തല
text_fieldsഒ.ഐ.സി.സി - ഇൻകാസിന്റെ ആഭിമുഖ്യത്തിൽ നിലമ്പൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച കൺവെൻഷൻ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഒ.ഐ.സി.സി - ഇൻകാസിന്റെ ആഭിമുഖ്യത്തിൽ നിലമ്പൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൺവെൻഷൻ സംഘടിപ്പിച്ചു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തെ പൂർണമായും അവഗണിച്ച സർക്കാറാണ് കേരളം ഭരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രി വിദേശ പര്യടന സമയത്ത് നടത്തിയ പ്രഖ്യാപങ്ങൾ ഇന്നും പ്രവാസികളുടെ മനസ്സിലുണ്ട്, വിദ്യാർഥികൾക്ക് പഠിക്കാൻ ആവശ്യമായ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, തൊഴിലാളികൾക്ക് താമസിക്കുന്നതിന് ടൗൺഷിപ് അടക്കമുള്ള പ്രഖ്യാപങ്ങളിൽ ഒന്നുപോലും നടപ്പിലാക്കാൻ ഈ സർക്കാറിന് സാധിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കോൺഗ്രസ് നേതാക്കളായ ബെന്നി ബെഹന്നാൻ എം.പി, ഷാഫി പറമ്പിൽ എം.പി, മുൻ മന്ത്രി കെ.സി. ജോസഫ്, ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ്. ജോയ് എന്നിവർ പങ്കെടുത്തു. ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ് ജനറൽ കൺവീനർ രാജു കല്ലുംപുറം അധ്യക്ഷതവഹിച്ചു.
ചടങ്ങിൽ ഒ.ഐ.സി.സി - ഇൻകാസ് നേതാക്കളായ അഡ്വ. വൈ.എ. റഹീം (ഷാർജ), സിദ്ദീഖ് ഹസൻ (ഒമാൻ), കെ.ടി.എ. മുനീർ, വല്ലാഞ്ചിറ അബ്ദുല്ല, കുഞ്ഞിമുഹമ്മദ് കോടശ്ശേരി (സൗദി അറേബ്യ), മുഹമ്മദാലി പൊന്നാനി (ഖത്തർ), ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, ഫിറോസ് നങ്ങാരത്ത് (ബഹ്റൈൻ), മുഹമ്മദ് അലി മണ്ണാർക്കാട്, മനാഫ് പറയൻ എന്നിവർ വിവിധ പ്രവര്ത്തനങ്ങള് വിശദീകരിച്ചു. റിയാദ് ഒ.ഐ.സി.സി പ്രസിഡന്റ് സലീം കളക്കര സ്വാഗതവും അമീർ പട്ടണത്ത് നന്ദിയും പറഞ്ഞു.
കെ.പി.സി.സി സെക്രട്ടറിമാരായ വി. ബാബുരാജ്, എബി കുര്യാക്കോസ്, പി.എ. സലീം, ടി.പി. ചന്ദ്രശേഖരൻ, നാട്ടകം സുരേഷ്, യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, ഫിൽസൺ മാത്യു, കെ.എസ്.യു ജനറൽ സെക്രട്ടറി മിവ ജോളി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

