Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബഹ്റൈന്‍, ഇസ്രായേല്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
ഇസ്രായേല്‍ എംബസി ബഹ്റൈനില്‍ തുറക്കാന്‍ തീരുമാനം
ബഹ്റൈന്‍, ഇസ്രായേല്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്​ച നടത്തി
cancel
camera_alt

ബഹ്റൈന്‍, ഇസ്രായേല്‍ വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്​ചക്കെത്തുന്നു

മനാമ: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്​ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്​കിനാസിയും തെല്‍ അവീവില്‍ കൂടിക്കാഴ്​ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ ആഗസ്​റ്റില്‍ ഒപ്പുവെച്ച സഹകരണ കരാറി​െൻറ ഭാഗമായി അനുബന്ധ ചര്‍ച്ചകള്‍ക്കാണ് ഡോ. അബ്​ദുല്ലത്തീഫ് സയാനിയുടെ നേതൃത്വത്തിലുള്ള ബഹ്റൈന്‍ സംഘം ഇസ്രായേല്‍ സന്ദര്‍ശിച്ചത്​.

ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണം പൂര്‍ണമാക്കുന്നതി​െൻറ ഭാഗമായി ഇസ്രായേല്‍ എംബസി ബഹ്റൈനില്‍ തുറക്കാൻ ധാരണയായി. മേഖലയുടെ സമാധാനം ലക്ഷ്യമിട്ട് പരസ്​പരം ധാരണയോടെ മുന്നോട്ടുപോകൽ സാധ്യമാകുമെന്ന് ഇരു നേതാക്കളും പ്രതീക്ഷ പ്രകടിപ്പിച്ചു. വിവിധ ജനവിഭാഗങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന രാജ്യമാണ് ബഹ്റൈനെന്നും ബഹുസ്വരതയും സഹവർത്വത്തിലൂന്നിയുള്ള സമാധാനവുമാണ് ലക്ഷ്യമിടുന്നതെന്നും ഡോ. സയാനി വ്യക്തമാക്കി. മേഖലയില്‍ സമാധാനം സാധ്യമാക്കാൻ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ കാഴ്​ചപ്പാടുകള്‍ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രിയെ ബഹ്റൈന്‍ സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്​തു.വിവിധ മേഖലകളില്‍ സഹകരണം വ്യാപിപ്പിക്കുക വഴി ഇരുരാജ്യങ്ങള്‍ക്കും ഒട്ടേറെ ഗുണകരമായ കാര്യങ്ങളുണ്ടാകുമെന്ന്​ ഇരു വിഭാഗവും വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story