ബഹ്റൈൻ, ഇറാഖ് വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
text_fieldsവിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് മുഹമ്മദ് ഹുസൈനും ചർച്ച നടത്തുന്നു
മനാമ: സൗദി അറേബ്യയിലെ റിയാദിൽ നടന്ന മന്ത്രിതല യോഗങ്ങൾക്കിടെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് മുഹമ്മദ് ഹുസൈനും കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ഇറാഖും തമ്മിലുള്ള സഹോദര ബന്ധത്തിെൻറ ആഴം അവർ ഉൗന്നിപ്പറഞ്ഞു. വിവിധ മേഖലകളിൽ സഹകരണം പുരോഗതി പ്രാപിക്കുന്നതായും വിലയിരുത്തി.
പൊതുവായ ലക്ഷ്യങ്ങൾ നേടുന്നതിന് ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതും ഇരു രാജ്യങ്ങൾക്കും പൊതുവായ താൽപര്യമുള്ള നിരവധി വിഷയങ്ങളും ചർച്ച ചെയ്തു. രാഷ്ട്രീയ കാര്യങ്ങൾക്കായുള്ള വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് ആൽ ഖലീഫയും ചർച്ചയിൽ പെങ്കടുത്തു.

