‘ദി ഫൂട്ട് പ്രിന്റ്സ്’ ചലച്ചിത്രം പ്രദർശിപ്പിച്ചു
text_fields‘ദി ഫൂട്ട് പ്രിന്റ്സ്’ ചലച്ചിത്രത്തിന്റെ നിർമാതാവ് കെ.ജി. ബാബുരാജന് കേരളീയ സമാജം
പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള മെമന്റോ സമ്മാനിക്കുന്നു
മനാമ: ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ ‘ദി ഫൂട്ട് പ്രിന്റ്സ്’ ചലച്ചിത്രത്തിന്റെ പ്രദർശനം സംഘടിപ്പിച്ചു. പ്രമുഖ വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ.ജി. ബാബുരാജൻ നിർമിച്ച് എഴുത്തുകാരനും നാടക പ്രവർത്തകനും അധ്യാപകനുമായ കെ.സി. തുളസിദാസ് സംവിധാനം ചെയ്തതാണ് ചിത്രം.
പ്രദർശനം കാണാൻ നിരവധി ചലച്ചിത്ര പ്രേമികൾ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ സന്നിഹിതരായിരുന്നു. നിരവധി പുരസ്കാരങ്ങൾ ചിത്രം നേടിയിട്ടുണ്ട്. ബി.കെ.എസ് ഫിലിം ക്ലബിന്റെ ആഭിമുഖ്യത്തിൽ ഉടൻ സംഘടിപ്പിക്കുന്ന ഹ്രസ്വ ചലച്ചിത്രോത്സവത്തിന്റെ ലോഗോ പ്രകാശനം കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള നിർവഹിച്ചു.
സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതവും മെംബർഷിപ് സെക്രട്ടറി ദിലീഷ് കുമാർ നന്ദിയും പറഞ്ഞു. ബിജു എം. സതീഷ് അവതാരകനായ പരിപാടിയിൽ ബി.കെ.എസ് ഫിലിം ക്ലബ് കൺവീനർ അരുൺ ആർ. പിള്ള, ജോയന്റ് കൺവീനർമാരായ വിനയചന്ദ്രൻ നായർ, മനോജ് യു. സദ്ഗമയ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

