മൂടൽമഞ്ഞ് കനത്തു; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം
text_fieldsമൂടൽമഞ്ഞ് ശക്തമായപ്പോൾ ഫോട്ടോ : സനുരാജ്
മനാമ: രാജ്യത്ത് പലയിടത്തും മൂടൽമഞ്ഞ് ശക്തമായതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. ചിലയിടങ്ങളിൽ ദൂരക്കാഴ്ച കുറവായതിനാൽ റോഡ് ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിപ്പിൽ പറഞ്ഞു.
പുലർച്ച ഒന്നു മുതൽ രാവിലെ ഒമ്പതു വരെ ദൃശ്യപരത മോശമായിരിക്കും. ഈ സമയത്ത് അതിജാഗ്രത വേണമെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയവും മുന്നറിയിപ്പ് നൽകി. രാത്രി പലയിടത്തും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടും. രാത്രി മുഴുവൻ തണുപ്പും അനുഭവപ്പെടും. അംവാജ്, ബുസൈതീൻ, സാർ, ഉമ്മുൽ ഹസ്സം എന്നിവിടങ്ങളിൽനിന്ന് മൂടൽമഞ്ഞുള്ള കാലാവസ്ഥ അനുഭവപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

